സ്വതന്ത്ര സിനിമ നിര്‍മ്മാണം വെല്ലുവിളി: അര്‍ജന്റീനിയന്‍ സംവിധായകര്‍
Dec 10, 2017, 10:45 IST
തിരുവനന്തപുരം: (www.kvartha.com 10.12.2017) സ്വതന്ത്ര സിനിമാ നിര്‍മ്മാണം തങ്ങളുടെ രാജ്യത്ത് വലിയ വെല്ലുവിളിയാണെന്ന് അര്‍ജന്റീനയിലെ സംവിധായകര്‍. ഏര്‍ണസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊലിന എന്നിവരാണ് അര്‍ജന്റീനയിലെ സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തീയറ്ററില്‍ നടന്ന മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അന എന്ന ചിത്രത്തിന്റെ സംവിധായകരാണ് ഇവര്‍.
സിനിമാ നിര്‍മ്മാണത്തിന്റെ ഏതു ഘട്ടത്തിലും തടസ്സമുണ്ടായേക്കാം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പലതരം ഇടപെടലുകളുണ്ടാകുന്നു. സ്വതന്ത്ര സിനിമകളെ പിന്തുണക്കുന്ന നിര്‍മ്മാതാക്കളും കുറവാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാവാതെ നിന്നുപോയേക്കാം. അതുകൊണ്ടുതന്നെ സിനിമ പഠിച്ചവര്‍ മാത്രമാണ് ഈ മേഖലയിലേക്ക് വരുന്നതെന്ന് ഏര്‍ണസ്റ്റോ പറഞ്ഞു. നീതിക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ കലഹിക്കേണ്ടിവരുന്നുവെന്ന് വിര്‍ന മൊലിന പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളായ വൈഷ്ണവീയുടെ നിര്‍മ്മാതാവ് മനോഹന്‍ നനായക്കാര, തീന്‍ ഓര്‍ ആദായുടെ സംവിധായിക ഡാരിയ ഗൈക്കലോവ, നിര്‍മ്മാതാവ് ധീര്‍ ഹൊമായ എന്നിവരും പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Cinema, Entertainment, Independent film making is a challenge, says Argentina Director

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.