Income Tax | മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടേയും നടീനടന്മാരുടേയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ലക്ഷ്യം കള്ളപ്പണം, പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി
Feb 19, 2023, 11:10 IST
കൊച്ചി: (www.kvartha.com) മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടേയും നടീനടന്മാരുടേയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചലച്ചിത്ര പ്രവര്‍ത്തകരുടെ യഥാര്‍ഥ വരുമാനവും നികുതിയടവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്നും സിനിമാനിര്‍മാണ മേഖലയില്‍ കള്ളപ്പണം വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും കണ്ടെത്താനാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയും തുടങ്ങി.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്. എന്നാല്‍ പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഇതുവരെ ഐടി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചില്ല.
മറ്റ് തെന്നിന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ സിനിമാ വ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിര്‍മാണത്തില്‍ കൂടുതലാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.
Keywords: Income Tax raids on properties of Malayalam film producers, Kochi, News, Raid, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.