നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
Nov 26, 2021, 15:58 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 26.11.2021) മലയാള സിനിമ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി ഇന്‍കം ടാക്സ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. അടുത്തകാലത്ത് ഒടിടി പ്ലാറ്റ് ഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിര്‍മാതാക്കളാണ് മൂവരും.


വിവിധ സിനിമകള്‍ ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. റുടീന്‍ പരിശോധനയുടെ ഭാഗമാണെന്ന് പറയാനാകില്ലെന്നും അടുത്തകാലത്തായി ഇവര്‍ നടത്തിയ ഇടപാടുകളാണ് പരിശോധനയ്ക്ക് കാരണമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫിസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈയിംസ് ഓഫിസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫിസിലുമാണ് റെയ്ഡ് നടക്കുന്നത്.
Keywords: Income tax raid on offices of three producers of Malayalam films, Kochi, News, Cinema, Entertainment, Raid, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.