ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രിയെ മോഡി അവഗണിച്ചു; കുടുംബത്തെ സന്ദര്‍ശിച്ച് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍
Feb 21, 2018, 11:16 IST
മുംബൈ: (www.kvartha.com 21.02.2018) ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിനെയും കുടുംബത്തെയും പ്രധാനമന്ത്രി നരേദ്രമോഡി അവഗണിച്ചെങ്കിലും മുംബൈയില്‍ കുടുംബത്തെ സന്ദര്‍ശിച്ച് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് ഷാരൂഖ് ജസ്റ്റിന്‍ ട്രൂഡിനെ സന്ദര്‍ശിച്ചത്. കാനഡ പ്രധാനമന്ത്രിയുടെ ഭാര്യ സോഫിയ ഗ്രെഗോയര്‍, മകള്‍ എല്ല ക്രെയ്‌സ്, സേവ്യര്‍ ജയിംസ്, ഹാഡ്രിന്‍ എന്നിവര്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ചയാണ് ഡെല്‍ഹിയില്‍ എത്തിയത്.
ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച ജസ്റ്റിന്‍ ട്രൂഡും കുടുംബവും ഷാരൂഖ് ഖാനുമൊത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി ഒരു ഷെര്‍വാണിയും ഭാര്യ വെള്ള നിറത്തിലുള്ള ഇന്ത്യന്‍ സാരിയുമാണ് ധരിച്ചിരിക്കുന്നത്. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചാണ് ട്രൂഡ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഗുജറാത്തിലെ സബര്‍മതി ആശ്രമവും ട്രൂഡ് സന്ദര്‍ശിച്ചിരുന്നു.
അതേസമയം ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രിയേയും കുടുംബത്തേയും കേന്ദ്ര സര്‍ക്കാര്‍ എല്ലാതരത്തിലും അവഗണിച്ചിരുന്നു. ശനിയാഴ്ച രാത്രി ഡെല്‍ഹിയിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയിരുന്നില്ല. മോഡിക്ക് പകരം കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡിനെ സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ ലോകനേതാക്കളുടെ സന്ദര്‍ശനത്തിനിടെ മോഡിക്ക് എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരിക്കാന്‍ കഴിയില്ലെന്ന വിശദീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IN PICS: Canadian Prime Minister Justin Trudeau greets Bollywood celebs, Mumbai, News, Visit, Media, Prime Minister, New Delhi, Narendra Modi, Family, Controversy, Actor, Bollywood, Politics, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.