Cyber Talk | 'സമൂഹ മാധ്യമങ്ങള്‍ എന്നെ കൊന്നു, പൊലീസുകാര്‍ എന്റെ വീട്ടിന് മുന്നില്‍ എത്തിയപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ അറിയുന്നത്'; കളവ് പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി കോട്ട ശ്രീനിവാസ റാവു
                                                 Mar 22, 2023, 18:14 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഹൈദരാബാദ്: (www.kvartha.com) കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പരന്ന വാര്‍ത്തയായിരുന്നു തെലുങ്കിലെ മുതിര്‍ന്ന നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചെന്നത്. ഇതിനെ തുടര്‍ന്ന് 'കോട്ട ശ്രീനിവാസ റാവു മരണപ്പെട്ടു'വെന്ന രീതിയില്‍ ചില തെലുങ്ക് മാധ്യമങ്ങള്‍ അത്തരത്തില്‍ റിപോര്‍ട് ചെയ്തിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.  
 
 
  എന്നാലിപ്പോള്‍ അത്തരം രീതിയിലുള്ള അഭ്യൂഹ വാര്‍ത്തകളോട് പ്രതികരിച്ച് ശ്രീനിവാസ റാവു തന്നെ രംഗത്ത് എത്തി. തനിക്ക് യാതൊരു അസുഖവും ഇല്ലെന്നാണ് പുതിയ വീഡിയോയില്‍ ശ്രീനിവാസ റാവു പറയുന്നത്.  
 
  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ച് വിവിധ തെലുങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് നടന്‍ വാര്‍ത്ത നിഷേധിച്ചത്. തന്നെക്കുറിച്ച് വരുന്ന വാര്‍ത്ത സങ്കടകരവും അസത്യവുമാണെന്ന് വീഡിയോയില്‍ ശ്രീനിവാസ റാവു  പറയുന്നു. 
  'ഉഗാദി ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ഞാന്‍. പെട്ടെന്ന് എനിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നു. 10 പൊലീസുകാര്‍ എന്റെ വീട്ടിന് മുന്നില്‍ എത്തി. അപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്. നാട്ടുകാര്‍ ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്തരം പ്രചാരണങ്ങള്‍ വളരെ സങ്കടകരമാണ്'- റാവു വീഡിയോയില്‍ പറഞ്ഞു. 
 
  സെലിബ്രെറ്റികള്‍ക്ക് വല്ലതും സംഭവിച്ചുവെന്ന കാര്യം അറിഞ്ഞാല്‍ അത് പരിശോധിക്കാതെ പ്രചരിപ്പിക്കരുതെന്നും ശ്രീനിവാസ റാവു ജനങ്ങളോട് വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. തെലുങ്കില്‍ മാത്രമല്ല തമിഴിലും, കന്നടയിലും, ഹിന്ദിയിലും എല്ലാം വിലന്‍ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് കോട്ട ശ്രീനിവാസ റാവു. തെലുങ്കില്‍ മാത്രം 500 ഓളം സിനിമകളില്‍ അഭിനയിച്ച താരമാണ് കോട്ട ശ്രീനിവാസ റാവു.  
 
"ఆడెవడో Social Media లో పెట్టాడంట నేను పోయాను అని,.
— ARPITHA PRAKASH (@ARPITHABRS) March 21, 2023
ఎన్ని ఫోన్లు వచ్చాయో నాకు, వాన్స్ ఏస్కోని పోలీస్ వాళ్ళు కూడా వచ్చేసారు" - #KotaSrinivasarao Garu himself clarifies about Rumours on his death.
FakeNews peddling from #BJP Watsapp University.👇
pic.twitter.com/y1ThfFPzKK https://t.co/f4psDYLrsW
  Keywords:  News, National, India, Hyderabad, Actor, Cine Actor, Cinema, Entertainment, Video, Social-Media, Top-Headlines, I’m not dead, social media killed me: Kota Srinivasa Rao clarifies 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
