'ഒരുപാട് ജീവിക്കേണ്ടവനായിരുന്നു, എനിക്ക് അവസാനമായി അവനെ കാണാനായില്ല'; ഏവരെയും ദുഃഖത്തിലാഴ്ത്തി കണ്ണുനിറഞ്ഞൊഴുകിയുള്ള വടിവേലുവിന്റെ വാക്കുകള്‍

 



ചെന്നൈ: (www.kvartha.com 18.04.2021) സുന്ദരനായ തെന്നിന്ത്യന്‍ ഹാസ്യസാമ്പ്രാട്ട് വിവേകിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിതനായി നടന്‍ വടിവേലു. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ വിഷമത്തോടെയാണ് താരം വിവേകിന്റെ വിയോഗത്തെ കുറിച്ച് സംസാരിച്ചത്. വിവേകിനെ അവസാനമായി കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും താരം വിഡിയോയില്‍ പങ്കുവെച്ചു.

'ഞാനും അവനും ഒരുപാട് സിനിമകള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. നല്ല മനുഷ്യനായിരുന്നു. ഒരുപാട് ജീവിക്കേണ്ടവനായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവന്‍. പറയുന്ന ഓരോ വാക്കും മനസില്‍ പതിയും. അവന് ഇങ്ങനെയൊരു മരണം. സഹിക്കാനാവുന്നില്ല. ഞാന്‍ അമ്മയുടെ അടുത്താണ്. എനിക്ക് അവനെ അവസാനമായി കാണാന്‍ കഴിയില്ല.'എന്നാണ് കണ്ണുകള്‍ നിറഞ്ഞ് വടിവേലു പറഞ്ഞത്.

'ഒരുപാട് ജീവിക്കേണ്ടവനായിരുന്നു, എനിക്ക് അവസാനമായി അവനെ കാണാനായില്ല'; ഏവരെയും ദുഃഖത്തിലാഴ്ത്തി കണ്ണുനിറഞ്ഞൊഴുകിയുള്ള വടിവേലുവിന്റെ വാക്കുകള്‍


പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പേര്‍ വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. സഹപ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തിയത്. 
 
 

 Keywords:  News, National, India, Chennai, Entertainment, Tamil, Actor, Cine Actor, Death, Cinema, Kollywood, Video, Condolence, ‘I’m choked with grief’: Watch Vadivelu’s heartfelt tribute to actor Vivek
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia