ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഇളയ ദളപതി വിജയ് മലയാളത്തിലേക്ക്

 


തിരുവനന്തുപരം: (www.kvartha.com 29.04.2017) മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടൻമാരിൽ ഒരാളാണ് വിജയ്. ഇളയദളപതിയുടെ മലയാളം അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത. വിജയ് മലയാള സിനിമയിൽ അഭിനയിക്കുന്നു.

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് മലയാളത്തിൽ അരങ്ങേറുന്നത്. അതിഥി വേഷത്തിലാവും വിജയ് അഭിനയിക്കുക. വിജയുടെ ഹിറ്റ് ചിത്രമായ പോക്കിരി എന്ന ചിത്രത്തിന്റെ കടുത്ത ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ വിജയ് ആയിട്ട് തന്നെ ആയിരിക്കും താരം എത്തുക. ഡാര്‍വിന്റെ പരിണാമം എന്ന സിനിമയുടെ സംവിധായകനായ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.
 ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഇളയ ദളപതി വിജയ് മലയാളത്തിലേക്ക്

സണ്ണി വെയ്നൊപ്പം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:Ilayathalapathy Vijay debut in malayalam film Pokkiri Simon. Sunny Wayne doing lead role with sarath kumar.

Key Words: Ilayathalapathy, Vijay ,Pokkiri Simon, Sunny Wayne
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia