ജാപ്പനീസ് അനിമേഷന്‍ വിസ്മയം 'ദി ടെയില്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ' യുടെ പ്രദര്‍ശനം ചൊവ്വാഴ്ച
Dec 11, 2017, 11:32 IST
തിരുവനന്തപുരം: (www.kvartha.com 11.12.2017) പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകതകളില്‍ ഇഴചേര്‍ത്തെടുക്കുന്ന ജാപ്പനീസ് അനിമേഷന്‍ ചിത്രമായ ഇസ തക്കഹാതയുടെ 'ദി ടെയില്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ' ചൊവ്വാഴ്ച പ്രദര്‍ശനത്തിന്. ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മാന്ത്രികസ്പര്‍ശമുള്ള കഥപറയുന്ന ചിത്രമാണിത്.
പ്രായംചെന്ന ഒരു മുളവെട്ടുകാരന് മുളക്കകത്തുനിന്ന് അതിവേഗം വളരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങള്‍ ഈ അനിമേഷന്‍ പങ്കുവെക്കുന്നു.
2017 ല്‍ പാം ഡി ഓര് പുരസ്കാരം ലഭിച്ച റൂബെന്‍ ഓസ്ലന്‍ഡിന്റെ 'ദി സ്ക്വയര്‍' എന്ന ചിത്രവും ചൊവ്വാഴ്ച പ്രദര്‍ശനത്തിനുണ്ട്. സമകാലിക ആര്‍ട് മ്യൂസിയത്തിലെ ക്യൂറേറ്ററുടെ കഥ പറയുന്ന ചിത്രമാണിത്. ട്രാന്‍സ് വുമനായ മരീനയുടെ ലൈംഗിക സ്വത്വത്തെ വൈകൃതവും പ്രകൃതിവിരുദ്ധവുമായി ചിത്രീകരിക്കുന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് സെബാസ്റ്റിയന് ലെലിയോയുടെ 'എ ഫന്റാസ്റ്റിക് വുമണ്‍', ഐ ആം നോട്ട് എ വിച്ച്, വുഡ് പെക്കര്സ് , ദി യങ് കാള്‍ മാര്‍ക്സ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, ലവ് ലെസ്സ്, ഫൗസ്റ്റ്, പൊറോറൊക്ക എന്നിവയും ചൊവ്വാഴ്ച പ്രദര്‍ശനത്തിനുണ്ടാകും.

Keywords: IFFK: The tale of the princess Kaguya releasing on Tuesday, Thiruvananthapuram, Japan, News, Girl, Family, IFFK, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.