തിരുവനന്തപുരം: (www.kvartha.com 13.12.2017) ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ 66 ചിത്രങ്ങളുടെ പ്രദര്‍ശനം വ്യാഴാഴ്ച നടക്കും. പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ പുനപ്രദര്‍ശനം ഉള്‍പ്പെടെയാണിത്. റഷ്യന്‍ ചിത്രം ലവ്‌ലെസ്, ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട് എന്നിവയുടെ അവസാന പ്രദര്‍ശനവും നടക്കും. പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ന്യൂട്ടന്‍, ഗ്രെയ്ന്‍ എന്നിവയടക്കം മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടേയും അവസാന പ്രദര്‍ശനം വ്യാഴാഴ്ചയാണ്.
അങ്കമാലി ഡയറീസ്, മറവി തുടങ്ങി നാല് ചിത്രങ്ങള്‍ മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ അവസാന പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ദ വിന്‍ഡ് റൈസസ് ആണ് ഇന്നത്തെ മറ്റൊരു ആകര്‍ഷണം. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ യങ് ആന്റ് മിസറബില്‍ ഓര്‍ എ മാന്‍ സ്‌ക്രീമിംഗ് ഈസ് നോട്ട് എ ഡാന്‍സിങ് ബിയര്‍, ഔട്ടറേജ് കോഡ, എ ജെന്റില്‍ ക്രീച്ചര്‍, വൈഷ്ണവി എന്നിവടയടക്കം 34 ചിത്രങ്ങളാണ് ലോക സിനിമാവിഭാഗത്തിലുള്ളത്.
ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് (നോട്ട്) എക്സിസ്റ്റ്, വൈറ്റ് ബ്രിഡ്ജ്, വാജിബ്, ഏദന്‍ എന്നീ മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും. സ്മൃതിപരമ്പരയില്‍ അലക്സാണ്ടര്‍ സൊകുറോവിന്റെ ഫാദര്‍ ആന്‍ഡ് സണ്‍, റഷ്യന്‍ ആര്‍ക്ക്, മദര്‍ ആന്‍ഡ് സണ്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജൂറി ഫിലിംസില്‍ ടി.വി. ചന്ദ്രന്റെ ഡാനി യുടെ അവസാന പ്രദര്‍ശനവും ഹോമേജ് വിഭാഗത്തില്‍ കെ.ആര്‍. മോഹനനന്റെ പുരുഷാര്‍ത്ഥം എ ചിത്രത്തിന്റെ ഒരേയൊരു പ്രദര്‍ശനവും മേള അവസാനിക്കുന്നതിന്റെ തലേന്നാണ്.
ഇസ്രയേല്‍ ചിത്രം ഷെല്‍ട്ടര്‍, ശ്രീലങ്കന്‍ ചിത്രം വൈഷ്ണവീ, ഫിലിപ്പീന്‍സ് ചിത്രം ദ വുമണ്‍ ഹു ലെഫ്റ്റ് തുടങ്ങി ലോക സിനിമാ വിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളുടെയും ഒടുവിലത്തെ പ്രദര്‍ശനവും വ്യാഴാഴ്ച നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Cinema, IFFK, Entertainment, IFFK; 66 films will be screened on 14th

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.