മികച്ച വ്യക്തിത്വം: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനെ ആദരിക്കുന്നു

 


പനാജി: (www.kvartha.com 15.11.2017) ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (ഐ എഫ് എഫ് ഐ) ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആദരിക്കുന്നു. പേഴ്സണാലിറ്റി ഓഫ് ദി ഇയറിന്റെ പേരിലാണ് (ഈ വർഷത്തെ മികച്ച വ്യക്തിത്വം) താരത്തെ ആദരിക്കുന്നത്.

75 വയസുള്ള ബച്ചൻ അഞ്ച് ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത് വരെ 190 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 15 ഫിലിം ഫെയർ അവാർഡുകൾ, നാല് ദേശീയ പുരസ്കാരങ്ങൾ എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.

നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഐ എഫ് എഫ് ഐ 1952 ലാണ് തുടങ്ങിയത്. ഇന്ന് ഏഷ്യയിലെ തന്നെ മികച്ച സിനിമാ ഫെസ്റ്റിവലിൽ ഒന്നാണ് ഐ എഫ് എഫ് ഐ.

അതേസമയം സിനിമയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐ എഫ് എഫ് ഐ ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. മലയാള ചിത്രമായ എസ് ദുർഗയും മറാത്തി സിനിമയായ നൂഡും ഐ എഫ് എഫ് ഐയിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് 13 അംഗ ജൂറി അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്ന് എസ് ദുർഗയുടെ സംവിധായകൻ സനൻ കുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മികച്ച വ്യക്തിത്വം: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനെ ആദരിക്കുന്നു

എന്നാൽ സുജോയ് ഘോഷ്, ഗ്യാൻ കോറിയ, എഴുത്തുകാരനും എഡിറ്ററുമായ അപുർവാ അസ്റാനി എന്നിവർ ജൂറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജി വെച്ചിട്ടുണ്ട്.

Summary: Bollywood superstar Amitabh Bachchan will be honoured with personality of the year award at the upcoming International Film Festival of India (IFFI) in Goa, Information and Broadcasting Ministry sources said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia