പാക് കലാകാരന്‍മാരോട് കൂടുതല്‍ സ്‌നേഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്ഥാനിലേക്ക് കുടിയേറാമെന്ന് ശിവസേന

 


മുംബൈ: (www.kvartha.com 01.10.2016) പാക് കലാകാരന്‍മാരോട് കൂടുതല്‍ സ്‌നേഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്ഥാനിലേക്ക് കുടിയേറാമെന്ന് ശിവസേന നേതാവ് മനീഷ കയാന്‍ഡേ . സല്‍മാന്‍ഖാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാക് കലാകാരന്മാരെ തീവ്രവാദികളായി ചിത്രീകരിക്കരുതെന്ന് കഴിഞ്ഞദിവസം സല്‍മാന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവസേന സല്‍മാന്‍ ഖാനെതിരെ രംഗത്ത് വന്നത്.

പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകരരല്ലെന്നുമായിരുന്നു സല്‍മാന്‍ പറഞ്ഞത്. പാക് നടന്മാര്‍ക്കെതിരെ എം.എന്‍.എസ് ഭീഷണി ഉയര്‍ത്തുകയും നിര്‍മാതാക്കളുടെ സംഘടന അവരെ വിലക്കുകയും ചെയ്ത സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സല്‍മാന്‍ ഖാന്റെ പ്രതികരണം. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനുപിന്നാലെ ബോളിവുഡില്‍ പാക് കലാകാരന്മാരെ നിരോധിച്ചിരുന്നു. അതിന് ശേഷം നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് കലാകാരന്മാരെ നിരോധിച്ച് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പാക് കലാകാരന്‍മാരോട് കൂടുതല്‍ സ്‌നേഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്ഥാനിലേക്ക് കുടിയേറാമെന്ന് ശിവസേന


Keywords:  If Salman Khan loves Pakistani artistes, he should migrate there: Shiv Sena, Mumbai, Press meet, Bollywood, Military, attack, Cinema, Threatened, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia