Nushrratt Bharuccha | 'ഒരു പെണ്‍കുട്ടി മെഡികല്‍ ഷോപുകാരനോട് കോന്‍ഡം ചോദിച്ചാല്‍ നാട്ടിലെങ്ങും പാട്ടാകും'; നടി നഷ്റാത് ബറൂചയുടെ സങ്കടം
May 8, 2022, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) നടി നഷ്റാത് ബറൂചയുടെ പുതിയ ചിത്രമായ ജന്‍ഹിത് മേ ജാരി ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം എന്ന വിഷയമാണ് പറയുന്നത്. കോന്‍ഡം നമ്മുടെ സമൂഹത്തില്‍ നിഷിദ്ധമായ ഒരു വിഷയമാണെന്ന് താരം പറയുന്നു.
'രാജ് (ശാണ്ഡില്‍യ, സഹനിര്‍മാതാവ്, എഴുത്തുകാരന്‍) തിരക്കഥയുമായി എന്റെ അടുക്കല്‍ വന്നപ്പോള്‍, ഇന്നും ഒരു പെണ്‍കുട്ടി കോന്‍ഡം ആവശ്യപ്പെട്ടാല്‍ എന്നായിരുന്നു അതിലെഴുതിയിരുന്ന ആദ്യ വരി. നമ്മുടെ നാട്ടിലെവിടെയായാലും ഒരു പെണ്‍കുട്ടി കോന്‍ഡം മേടിക്കാന്‍ ചെന്നാല്‍ മെഡികല്‍ ഷോപ് ഉടമ, അത് പാട്ടാക്കും. ഞങ്ങള്‍ ചന്ദേരിയില്‍ ഷൂടിംഗ് ചെയ്തപ്പോള്‍, ഞാന്‍ പോയി കോന്‍ഡം ചോദിച്ചിരുന്നെങ്കില്‍, നാട് മുഴുവന്‍ അറിയുമായിരുന്നു! എന്തെങ്കിലും മാറ്റം കൊണ്ടുവരാനാണ് ഈ സിനിമ ചെയ്യുന്നത്.' താരം വ്യക്തമാക്കി.

ജയ് ബസന്തു സിംഗ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 10 ന് റിലീസ് ചെയ്യും. ഛോറിയിലാണ് താരം അവസാനമായി അഭിനയിച്ചത്.
'ആയുഷ്മാന്‍ ഖുറാനയുടെ നായികയായാണ് ജന്‍ഹിത് മേ ജാരിയില്‍ അഭിനയിച്ചത്. ഖുറാന ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍, അല്ലെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട്? അദ്ദേഹത്തെ ഒരു വനിതാ നഷ്റാത് ബറൂചയാണെന്ന്! മറ്റ് നടന്മാര്‍ വിളിക്കുന്നില്ലെന്നും നടി ചോദിച്ചു
ഡ്രീം ഗേള്‍ എന്ന ചിത്രം സംവിധാനം ചെയ്ത രാജ്, 'ഈ സിനിമ നിര്‍മിക്കാനുള്ള ആശയം 2017 ലാണ് ഉണ്ടായത്. വിദ്യാഭ്യാസത്തിനും തൊഴിലിനും തടസ്സം നില്‍ക്കുന്ന ഒരു ജനസാന്ദ്രതയുള്ള രാജ്യമാണ് നമ്മുടേത്. ഈ സിനിമ സമൂഹത്തിലോ ജനങ്ങളിലോ മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ പറയില്ല. പക്ഷേ ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ആളുകളെ ഇത് പ്രചോദിപ്പിക്കും. നമ്മുടെ നാട്ടില്‍ ആളുകള്‍ വിവാഹത്തിനായി വളരെയധികം പണം ചിലവഴിക്കുന്നു, പക്ഷേ കുടുംബാസൂത്രണത്തിന്റെ കാര്യത്തിലതില്ലെന്നും' സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.