കൗമാര പ്രായത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ താന്‍ മാനഭംഗത്തിനിരയായെന്ന് പ്രശസ്ത താരത്തിന്റെ വെളിപ്പെടുത്തല്‍
Sep 26, 2018, 16:02 IST
വാഷിംഗ്ടണ്‍ : (www.kvartha.com 26.09.2018) കൗമാര പ്രായത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ താന്‍ മാനഭംഗത്തിനിരയായെന്ന് പ്രശസ്ത താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ടെലിവിഷന്‍ താരം പത്മാലക്ഷ്മിയാണ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഏഴാം വയസിലാണ് തനിക്ക് ആദ്യമായി ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടാവുന്നത്. അന്ന് ബന്ധുവായ വ്യക്തിയില്‍ നിന്നുമാണ് മോശമായ അനുഭവം നേരിടേണ്ടി വന്നത്. എന്നാല്‍ പതിനാറാം വയസിലാണ് അടുത്ത സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തിയത്. പഠനകാലത്ത് മാളില്‍ പാര്‍ടൈം ജോലിചെയ്തിരുന്നു. അവിടെ വച്ച് പരിചയത്തിലായ ഇരുപത്തി മൂന്നുകാരനായ സുഹൃത്ത് തന്നെ പുതുവര്‍ഷം ആഘോഷിക്കാനായി ക്ഷണിക്കുകയും, മുറിയിലെത്തി കിടന്നുറങ്ങവേ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ഈ സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന താന്‍ ആരോടും ഇതേ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും പത്മാലക്ഷ്മി വെളിപ്പെടുത്തുന്നു. സംഭവശേഷവും താന്‍ കന്യകയാണെന്നായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ലൈംഗിക ബന്ധവും, മാനഭംഗവും രണ്ടാണെന്ന കാഴ്ചപ്പാട് അന്ന് ഉണ്ടായിരുന്നില്ലെന്നും പത്മാലക്ഷ്മി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: I Was molested At 16, Kept Silent: Padma Lakshmi, Washington, News, Molestation, Friends, Television, America, Actress, Cinema, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.