'എത്ര തിരക്കുണ്ടെങ്കിലും ഞാന്‍ വര്‍ക്ഔട് ചെയ്യാന്‍ ശ്രമിക്കാറുണ്ട്'; ആരാധകരെ ഞെട്ടിച്ച് മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍, വീഡിയോ
Jan 5, 2021, 15:13 IST
കൊച്ചി: (www.kvartha.com 05.01.2021) അറുപത് കഴിഞ്ഞിട്ടും ആരാധകരെ അമ്പരപ്പിച്ച് മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ വര്‍ക്ഔട് വീഡിയോ. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും താന്‍ വര്‍ക് ഔട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വര്‍ക് ഔട് വീഡിയോയ്ക്ക് കീഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'എന്തും ആരംഭിക്കാന്‍ മോട്ടിവേഷന്‍ ആവശ്യമാണ്. ശീലങ്ങളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ശീലങ്ങള്‍ പിന്തുടരൂ,' എന്നും മോഹന്‍ലാല്‍ വീഡിയോക്കൊപ്പം ഫേസ്ബുകിലെഴുതി.
സ്വീറ്റ് സിക്സ്റ്റിയെന്നും ഈ മനുഷ്യനാണോ അറുപത് തികഞ്ഞത് തുടങ്ങിയ കമന്റുകളാണ് വരുന്നവയില്‍ അധികവും.
നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഇറങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ലാലിന്റെ മരക്കാര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.