നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ മോഡിയിൽ ഒരു അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റുകാരനെ കണ്ടെന്ന് സുരേഷ് ഗോപി; വീഡിയോ കാണാം

 


ന്യൂഡൽഹി: (www.kvartha.com 25.04.2017) നോട്ട് നിരോധന സമയത്ത് പ്രധാനമന്ത്രി മോഡിയെ ഒരു ബി ജെ പിക്കാരനായിട്ടല്ല മറിച്ച് ഒരു അന്താരാഷ്‌ട്ര കമ്മ്യൂണിസ്റ്റുകാരനായിട്ടാണ് കണ്ടതെന്ന് സുരേഷ് ഗോപി. ഐ ഇ മലയാളം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടനും രാജ്യ സഭ എം പി യുമായ സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്.

2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് മോഡി ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന ചിന്തയായിരുന്നുവെന്ന് താരം പറഞ്ഞു. പാവങ്ങൾക്ക് ഇത്രയും ഉപകാര പ്രധമായ ഈ തീരുമാനം മോഡി കൈകൊകണ്ടപ്പോൾ അതൊരു രാഷ്ട്രീയമായി തോന്നിയില്ലെന്നും താരം പ്രതികരിച്ചു.

നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ മോഡിയിൽ ഒരു അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റുകാരനെ കണ്ടെന്ന് സുരേഷ് ഗോപി; വീഡിയോ കാണാം

ബി ജെ പി ശുപാർശയിൽ കഴിഞ്ഞ വർഷമാണ് സുരേഷ് ഗോപി രാജ്യ സംഭയിലേക്കെത്തിയത്. മുമ്പ് പാർട്ടി സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് മോഡി സുരേഷ് ഗോപിക്ക് രാജ്യ സഭാ സീറ്റ് നൽകിയത്. അതേസമയം ബി ജെ പിയ്ക്ക് കേരളത്തിൽ ആദ്യ നിയമസഭാ സീറ്റ് ലഭിച്ചത് സുരേഷ് ഗോപിക്ക് എം പി സ്ഥാനം കിട്ടിയതിന് ശേഷമാണെന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

Summary: Actor-turned-Rajya Sabha MP Suresh Gopi told IE Malayalam in an interview that he saw prime minister Narendra Modi as an ‘international communist’, not as a BJP leader, when the latter announced the move

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia