പൊതുവേദിയില്‍ എല്ലാവരും കേള്‍ക്കെ ദുല്‍ഖര്‍ നയന്‍സിനോട് ആ രഹസ്യം പറഞ്ഞു; ഞെട്ടിത്തരിച്ച് ആരാധകര്‍

 


(www.kvartha.com 06.06.2018) പൊതുവേദിയില്‍ എല്ലാവരും കേള്‍ക്കെ ദുല്‍ഖര്‍ തെന്നിന്ത്യന്‍ താരം നയന്‍സിനോട് ഉറക്കെ ആ രഹസ്യം പറഞ്ഞു. അതുകേട്ട് ഞെട്ടിത്തരിച്ച് ആരാധകര്‍. മലയാളത്തില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ ലോകം പിടിച്ചടക്കിയ ചരിത്രമാണ് നയന്‍സിന്റേത്. താരമൂല്യത്തോടൊപ്പം ഒരോ വര്‍ഷവും നയന്‍സിന്റെ ആരാധക വൃന്ദവും കൂടിക്കൂടി വരുന്നു. അക്കൂട്ടത്തില്‍ താനുമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യംഗ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഒരു അവാര്‍ഡ് നിശയ്ക്കിടെയായിരുന്നു താന്‍ നയന്‍താരയുടെ കടുത്ത ആരാധകനാണെന്ന സത്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍സിന് നല്‍കിയതും ദുല്‍ഖര്‍ തന്നെയായിരുന്നു.

പൊതുവേദിയില്‍ എല്ലാവരും കേള്‍ക്കെ ദുല്‍ഖര്‍ നയന്‍സിനോട് ആ രഹസ്യം പറഞ്ഞു; ഞെട്ടിത്തരിച്ച് ആരാധകര്‍

അവാര്‍ഡ് നല്‍കിയ ശേഷം നയന്‍താരയോടുള്ള ആരാധന ദുല്‍ഖര്‍ വ്യക്തമാക്കുകയായിരുന്നു. നയന്‍താര എല്ലാവരുടെയും പ്രിയനായികയാണ്, എന്റെയും. കാലം നിങ്ങളുടെ മുന്നേ സഞ്ചരിക്കുകയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഓരോ തവണയും പ്രായം കുറഞ്ഞുവരുന്നത് പോലെയാണ് തോന്നുന്നത് എന്നും ദുല്‍ഖര്‍ അറിയിച്ചു.

അതിനിടെ ഏത് ഡയലോഗ് ആണ് പ്രിയനായികയോട് പറയാന്‍ തോന്നുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് രാജാറാണി സിനിമയില്‍ ജയ് പറയുന്ന ഡയലോഗ് താരം ഏറ്റുപറയുകയായിരുന്നു. ഐ ലവ് യു നയന്‍താര എന്ന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I love you Nayanthara, says Dulquer Salman, Secret, News, Cinema, Entertainment, Award, Actress, Dulkar Salman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia