ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു, സന്തോഷം പങ്ക് വെച്ച് കരണ്‍ ട്വിറ്ററില്‍

 


മുംബൈ: (www.kvartha.com 05.03.2017) ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കരണിന് ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നത്. ട്വിറ്ററിലൂടെയാണ് കരണ്‍ ഇക്കാര്യം അറിയിച്ചത്. ആണ്‍കുട്ടിക്ക് യാഷ് എന്നും പെണ്‍കുട്ടിക്ക് റൂഹിയെന്നുമാണ് പേരിട്ടിരിക്കുന്നത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു, സന്തോഷം പങ്ക് വെച്ച് കരണ്‍ ട്വിറ്ററില്‍

കുട്ടികളോടുള്ള അമിതമായ ഇഷ്ടമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഏറെ സന്തോഷവാനും പിതാവായതിന്റെ ത്രില്ലിലുമാണ് താനെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. വാടക ഗര്‍ഭധാരണം നടത്തിയ യുവതിക്ക് നന്ദി അറിയിക്കാനും കരണ്‍ മറന്നില്ല. തന്റെ പ്രാര്‍ത്ഥനകളില്‍ അവര്‍ എന്നുമുണ്ടാകുമെന്നും കരണ്‍ വ്യക്തമാക്കി.

കരണ്‍ ജോഹര്‍ തന്റെ ആത്മകഥയായ 'ഏന്‍ അണ്‍സ്യൂട്ടബിള്‍ ബോയി'ലൂടെയാണ് കുഞ്ഞിനെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നത്. നേരത്തെ നടന്‍ തുഷാര്‍ കപൂറിന് വാടക ഗര്‍ഭപാത്രം വഴി കുഞ്ഞു പിറന്നിരുന്നു. കൂടാതെ 2013ല്‍ കരണിന്റെ ഉറ്റ സുഹൃത്തും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് സമാനരീതിയില്‍ കുഞ്ഞ് പിറന്നിരുന്നു.


ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു, സന്തോഷം പങ്ക് വെച്ച് കരണ്‍ ട്വിറ്ററില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: I feel enormously blessed to be a parent: Karan Johar on fathering twins via IVF. Filmmaker Karan Johar released a statement on Twittwer on Sunday morning experssing his happiness on becoming a father to twins through surrogacy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia