SWISS-TOWER 24/07/2023

ഭാരതരത്നയൊക്കെ ഒരു പുരസ്‍കാരമാണോ? ഈ പുരസ്‍കാരങ്ങളൊക്കെ എന്‍റെ പാദത്തിന് സമമാണ്; വീണ്ടും വിവാദനായകനായി ബാലകൃഷ്ണ

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 21.07.2021) അഭിപ്രായങ്ങൾ പറയുന്നതിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള തെലുങ്ക് താരവും രാഷ്ട്രീയ നേതാവുമാണ് നന്ദമുറി ബാലകൃഷ്‍ണ. ഇപ്പോഴിതാ മറ്റൊരു അഭിപ്രായത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് താരമിപ്പോൾ. ഒരു പ്രാദേശിക വാര്‍ത്താചാനലിന് ബാലകൃഷ്‍ണ നല്‍കിയ അഭിമുഖമാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആരെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയൊക്കെ ഒരു പുരസ്‍കാരമാണോയെന്നുമാണ് ബാലകൃഷ്‍ണ ചോദിച്ചത്.
Aster mims 04/11/2022

ഭാരതരത്നയൊക്കെ ഒരു പുരസ്‍കാരമാണോ? ഈ പുരസ്‍കാരങ്ങളൊക്കെ എന്‍റെ പാദത്തിന് സമമാണ്; വീണ്ടും വിവാദനായകനായി ബാലകൃഷ്ണ

'ഈ പുരസ്‍കാരങ്ങളൊക്കെ എന്‍റെ പാദത്തിന് സമമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു മേലെയല്ല ഒരു അവാര്‍ഡും. എ ആര്‍ റഹ്മാന്‍ എന്നു പേരുള്ള ഒരാള്‍ ഓസ്‍കാര്‍ അവാര്‍ഡ് നേടിയെന്ന് ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും എനിക്കറിയില്ല. ഭാരതരത്ന എന്‍ടിആറിന്‍റെ കാല്‍വിരല്‍ നഖത്തിന് സമമാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാല്‍ ഈ പുരസ്‍കാരങ്ങളാണ് ലജ്ജിക്കേണ്ടത്, അല്ലാതെ എന്‍റെ കുടുംബമോ അച്ഛനോ അല്ല', ബാലകൃഷ്‍ണയുടെ പ്രതികരണം.

ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ ശൈലിയെ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിന്‍റെ ശൈലിയുമായി താരതമ്യം ചെയ്യുന്നുമുണ്ട് അഭിമുഖത്തില്‍ ബാലകൃഷ്‍ണ. 'വേഗത്തില്‍ ഷൂടിംഗ് തീര്‍ക്കാനാണ് ഞാന്‍ നോക്കാറ്. ഒരു സിനിമയുടെ ഷൂടിംഗ് വര്‍ഷങ്ങളിലേക്ക് നീട്ടുന്ന ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണില്‍ നിന്നും വ്യത്യസ്‍തമാണ് അത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മിച്ച് കൂടുതല്‍ ഹിറ്റുകള്‍ സൃഷ്‍ടിക്കുന്നതിലാണ് എന്‍റെ വിശ്വാസം. അതാണ് എന്‍റെ വര്‍കിംഗ് സ്റ്റൈല്‍', ബാലകൃഷ്‍ണ പറയുന്നു.

Keywords:  News, Bangalore, India, National, Entertainment, Cinema, Film, Karnataka, Nandamuri Balakrishna, I don't know who AR Rahman is, says Nandamuri Balakrishna.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia