SWISS-TOWER 24/07/2023

നിരപരാധിത്വം തെളിയിക്കാന്‍ ബ്രെയിന്‍ മാപ്പിങ്ങിനും നാര്‍ക്കോ അനാലിസിസിനും തയ്യാറെന്ന് ദിലീപ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.06.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നാല്‍ ബ്രെയിന്‍ മാപ്പിങ്ങിനും നാര്‍ക്കോ അനാലിസിസിനും തയ്യാറെന്ന് ദിലീപ്. താന്‍ നിരപരാധിയാണ്. തന്നെ സിനിമാരംഗത്തുനിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ സിനിമയായ രാമലീല പരാജയപ്പെടുത്തുകയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യം എന്നും ദിലീപ് പറയുന്നു. തിങ്കളാഴ്ച സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.

ഒരു കേസിന്റെ പേരില്‍ തേജോവധം ചെയ്യാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നടക്കുന്നത്. ചില ചാനലുകളിലാണ് ഗൂഢാലോചന നടക്കുന്നത്. ചെയ്യാത്ത തെറ്റിനാണ് തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.

നിരപരാധിത്വം തെളിയിക്കാന്‍ ബ്രെയിന്‍ മാപ്പിങ്ങിനും നാര്‍ക്കോ അനാലിസിസിനും തയ്യാറെന്ന് ദിലീപ്

ആരാധകരെ എന്നെന്നേക്കുമായി അകറ്റുകയും അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുകയും സിനിമാ രംഗത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യുകയുമാണ് ഇവരുടെ ലക്ഷ്യം. ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും ഇവിടുത്തെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ; ഒരു കേസിലും എനിക്ക് പങ്കില്ല- ദിലീപ് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി, ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു, അതിനുവേണ്ടിയേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു,.

ഇപ്പോള്‍ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചര്‍ച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണ്. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.

ഞാന്‍ ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല, സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോ അനാലിസിസ്സ്, ടെസ്‌റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണ്, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

Also Read:





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  I am ready for polygraph test or brain mapping: Dileep, Kochi, News, Cinema, Entertainment, Conspiracy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia