താന്‍ കള്ളുകുടിക്കാറില്ലെന്ന് നീനയിലെ നായിക ദീപ്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07/05/2015) ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീനയുടെ ട്രെയിലര്‍ കണ്ടവരെല്ലാം മൂക്കത്ത് കൈവെച്ച് ഒരുനിമിഷമെങ്കിലും നിന്നിട്ടുണ്ടാകാം. ചിത്രത്തിലെ നായികയായ തലതെറിച്ച പെണ്ണ് യഥാര്‍ത്ഥ മദ്യം തന്നെയാണോ കഴിക്കുന്നത് എന്നോര്‍ത്താവാം മൂക്കത്ത് കൈവെച്ചത്.

യഥാര്‍ത്ഥത്തില്‍ കള്ളുകുടിച്ചതല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വെള്ളമടി രംഗമൊക്കെ കുറുകിറുത്യമായി അവതരിപ്പിക്കാന്‍ കഴിയുക എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്. നായികയുടെ കള്ളുകുടി കണ്ട് കേരളം കണ്ട മുഴുകുടിയനായ ബൈജു പോലും ഒന്ന് അമ്പരയ്ക്കും.

സത്യാവസ്ഥ അറിയാന്‍ നായിക  ദീപ്തിയോട് തന്നെ ഇക്കാര്യം ചോദിച്ചു. അപ്പോഴല്ലേ ' താന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യപിച്ചിട്ടില്ലെന്ന സത്യം ദീപ്തി തന്നെ തുറന്നുപറയുന്നത്. നീനയില്‍ ഒരു വഴക്കാളിപ്പെണ്ണായാണ്  ദീപ്തി സതി എത്തുന്നത്. ഈ സിനിമയുടെ ഒഡീഷന് എത്തിയപ്പോള്‍ തന്നെ ലാല്‍ ജോസ് സാര്‍ സിഗരറ്റ് വലിയ്ക്കുന്നതും കള്ളുകുടിക്കുന്നതുമായ രംഗങ്ങള്‍ അവതരിപ്പിച്ച് കാണിക്കാന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും താന്‍ അത് ഭംഗിയായി അവതരിപ്പിച്ചുവെന്നും ദീപ്തി പറയുന്നു.  എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ഒടുവില്‍ നായികയായി തിരഞ്ഞെടുക്കുകയുമായിരുന്നുവെന്നും ദീപ്തി പറഞ്ഞു.

പിന്നീട് ചിത്രീകരണത്തിനെത്തിയപ്പോഴാണ്  തന്റെ കഥാപാത്രം മദ്യപിക്കുന്ന ഒരു പെണ്‍കുട്ടിയുടേതാണെന്ന് മനസിലാകുന്നത്. കള്ളുകുടിച്ച് പരിചയമില്ലാത്തതുകൊണ്ടും അതിന് താല്‍പര്യമില്ലാത്തതുകൊണ്ടും മദ്യപാനികളുടെ മാനസികാവസ്ഥയെപ്പറ്റിയൊന്നും തനിക്ക് അറിയില്ലായിരുന്നു. പിന്നീട് കഥാപാത്രത്തിനായി ഒരുപാട് ഡോക്യുമെന്ററികള്‍ കണ്ട് ഇവരുടെ മാനസികാവസ്ഥയെപ്പറ്റി മനസ്സിലാക്കുകയായിരുന്നു.

അതിലൂടെ അവരുടെ മാനറിസങ്ങള്‍ മനസ്സിലാക്കി, അതില്‍ നീനയെ ഉള്‍ക്കൊണ്ട് ഞാന്‍ അഭിനയിക്കുകയായിരുന്നുവെന്നും നീന പറയുന്നു.  സിനിമയില്‍ ഞാന്‍ കുടിക്കുന്നതൊക്കെ വെറും പച്ചവെള്ളവും ജ്യൂസും ഒക്കെയാണെന്നും നീന ആണയിടുന്നു.
താന്‍ കള്ളുകുടിക്കാറില്ലെന്ന് നീനയിലെ നായിക ദീപ്തി

Also Read: 
എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നവരുടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

Keywords:  Deepthi Sathi, Kochi, Lal Jose, Director, Documentary, Entertainment, film, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia