ഞാനൊരു ഗുണ്ടയാണ്, എന്നോട് മല്ലയുദ്ധത്തിന് വരൂ; എം.എന്‍.എസിനോട് കട്ജു

 


മുംബൈ: (www.kvartha.com 20.10.2016) ഞാനൊരു ഗുണ്ടയാണ്, എന്നോട് മല്ലയുദ്ധത്തിന് വരൂ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) യോട് സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പാക് സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നുവരികയാണ്. അത്തരം വിവാദങ്ങള്‍ക്കെതിരെയാണ് കട്ജുവിന്റെ പ്രതികരണം.

അറബിക്കടലിലെ ഉപ്പുവെള്ളം കുടിക്കുന്ന ഗുണ്ടകളാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍. എന്നാല്‍ ഞാനുമൊരു അലഹബാദ് ഗുണ്ടയാണ്, ത്രിവേണി സംഘമത്തിലെ വെള്ളം കുടിക്കുന്നയാള്‍. അതിനാല്‍ നിങ്ങളുടെ ശൗര്യം നിസഹായരായ കലാകാരന്മാരോട് കാണുക്കുന്നതിന് പകരം, ഞാനുമായി ഒരു മല്ലയുദ്ധത്തിനു വരൂ, ഈ ലോകത്തിന് ആരാണ് വലിയ ഗുണ്ടയെന്ന് കാണിച്ചു കൊടുക്കാം.'' എന്ന് ട്വിറ്റിലൂടെ കട്ജു വെല്ലുവിളിക്കുകയാണ്.

സംവിധായകന്‍ കരണ്‍ ജോഹറിന്റെ യേ ദില്‍ ഹേ മുഷ്‌കില്‍' എന്ന ചിത്രത്തില്‍ പാക് താരമായ ഫവാദ് ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിനാല്‍ ചിത്രത്തിന്റെ ദീപാവലി റിലീസ് തടയുമെന്നും തീയറ്ററുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ് താക്കറെയുടെ പാര്‍ട്ടി ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ ട്വീറ്റ്.

അതേസമയം സിനിമയ്ക്ക് എതിരെയുള്ള എം.എന്‍.എസിന്റെ നിലപാടിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജിരേക്കറും രംഗത്തെത്തിയിട്ടുണ്ട്. ഒരു
എം.എല്‍.എ മാത്രമുള്ള എം.എന്‍.എസ് ഒരു പാഠവും പഠിക്കുന്നില്ല. 

നാശങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റുമുള്ള ഭീഷണിപ്പെടുത്തലുകള്‍ മൂലം അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു എം.എല്‍.എയും ഇല്ലാത്ത പാര്‍ട്ടിയായി മാറുമെന്നായിരുന്നു മഞ്ജിരേക്കറിന്റെ ട്വീറ്റ്. എന്നാല്‍ തങ്ങള്‍ക്ക് ഒരു എം.എല്‍.എ എങ്കിലുമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് സഞ്ജയ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് എം.എന്‍.എസ് തിരിച്ചടിച്ചു.
Keywords:  'I Am An Allahabadi Goonda': Justice Katju Tells Raj Thackeray's Party, Mumbai, Pakistan, Clash, Controversy, Supreme Court of India, Twitter, Released, Director, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia