വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്; പരിണീതി ചോപ്ര

 


ADVERTISEMENT

മുംബൈ: (www.kvartha.com 25.02.2021) ബോളിവുഡിന്‍റെ പ്രിയതാരമാണ് പരിണീതി ചോപ്ര. കസിനായ പ്രിയങ്ക ചോപ്രയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തെത്തിയ നടി കൂടിയാണ് പരിണീതി

ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെങ്കിലും താന്‍ ഒരു ഭക്ഷണപ്രിയയാണ് എന്ന് എപ്പോഴും താരം പറയാറുണ്ട്. എന്നാൽ ഇപ്പോഴിതാ തനിക്ക് ഒരിക്കലും ഓർക്കാനിഷ്ടമല്ലാത്തൊരു കാലമുണ്ടെന്ന് കൂടി തുറന്നുപറയുകയാണ് പരിണീതി. തന്‍റെ കോളേജ് പഠനകാലം തനിക്ക് ഇഷ്ടമല്ലെന്നും അന്ന് തനിക്ക് അമിതവണ്ണമായിരുന്നു എന്നും ആരോ​ഗ്യവതിയായിരുന്നില്ലെന്നും പരിണീതി ഒരു അഭിമുഖത്തിനിടയിൽ തുറന്നുപറയുന്നു.
Aster_MIMS

വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്; പരിണീതി ചോപ്ര

അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇന്ന് ഞാന്‍ ആരോ​ഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ടെന്നും പരിണീതി വ്യക്തമാക്കി.

സിനിമയിൽ എത്തും മുമ്പ് 86 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും കഠിനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നാണ് വണ്ണം കുറച്ചതെന്നും താരം പറഞ്ഞു.

അതേസമയം, അമിതവണ്ണത്തെ കുറിച്ചുള്ള താരത്തിന്‍റെ പ്രസ്‌താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. വണ്ണമുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശമാണിതെന്നും, വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തിപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Keywords:  News, Mumbai, Film, Actress, Cinema, Bollywood, Entertainment, Priyanka Chopra, Overweight, Parineeti Chopra, I always wished that those days of being overweight could be erased from life; Parineeti Chopra.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia