അഭിപ്രായം തുറന്നുപറഞ്ഞതിന് നിത്യ മേനോന് സിനിമയിൽ നിന്ന് കിട്ടിയത്

 


തിരുവനന്തപുരം: (www.kvartha.com 29.05.2017) അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ മലയാളികൾ പൊതുവേ സ്വീകരിക്കാറില്ല. അഹങ്കാരി എന്നേ വിളിക്കാറുള്ളൂ. നടി നിത്യ മേനോൻറെ അവസ്ഥയും വ്യത്യസ്തമല്ല. അഭിപ്രായം തുറഞ്ഞുപറഞ്ഞതിനാൽ തനിക്ക് ഏറെ പ്രയാസം ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് താൻ അഭിപ്രായം പറയാതിരുന്നിട്ടില്ലെന്നും നിത്യ മേനോൻ.

അഭിപ്രായം പറയുന്നതിനാൽ എന്നെ അഹങ്കാരിയായി ചിത്രീകരിച്ചിട്ടുണ്ട്. പല താരങ്ങള്‍ക്കും എന്നോടൊപ്പം ജോലി ചെയ്യാൻ പ്രയാസമാണെന്നും മനസ്സിലാക്കി. ഞാനത്ര വലിയ താരമോ, തിരക്കുള്ള നടിയോ അല്ല. മറ്റുള്ളവർക്ക് പ്രയാസമില്ലാത്ത റോളുകൾ കിട്ടിയാൽ ഇപ്പോഴും സ്വീകരിക്കുന്നു.

സന്തോഷമായി ഇരിക്കുക എന്നതാണ് പ്രധാനം. എന്നെ ബഹുമാനിക്കുന്നവര്‍ക്കൊപ്പമേ ജോലി ചെയ്യൂ. ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യം പറഞ്ഞാലാവട്ടെ ജാഡയാണെന്ന് പറയും. അല്ലെങ്കിൽ വളച്ചൊടിക്കും. പലതാരങ്ങളും എന്നോടൊപ്പം പ്രവർത്തിക്കാൻ പ്രയാസമാണെന്ന് സംവിധായകരോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പൊഴും പറഞ്ഞിട്ടുണ്ട്. നിത്യ മേനോന്‍ പറഞ്ഞു.
അഭിപ്രായം തുറന്നുപറഞ്ഞതിന് നിത്യ മേനോന് സിനിമയിൽ നിന്ന് കിട്ടിയത്

അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ജെനൂസ് മുഹമ്മദ് തുടങ്ങിയവർ ഏത് സിനിമയിലേക്ക് വിളിച്ചാലും രണ്ടാമതൊന്ന് ആലോചിക്കാതെ ഓഫർ സ്വീകരിക്കുമെന്നും നിത്യ മേനോൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: I always had the courage to go against the popular trend Nithya Menen is in the league of a select few actors who has a fanbase in all four South industries. What makes the achievement even more special is that it's her "thinking actor" tag that has won the appreciation for her. While it's been a while since Nithya was seen on screen, the actress has now finished shooting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia