ബാഹുബലി കാണാൻ മൂന്ന് കിലോമീറ്റർ നീളത്തിൽ ആരാധകർ; കരിഞ്ചന്തയിൽ ടിക്കറ്റിന് തീവില

 


ഹൈദരാബാദ്: (www.kvartha.com 27.04.2017) ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതങ്ങളിലൊന്നായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആരാധക പ്രവാഹം. ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് തിയേറ്ററിൽ ടിക്കറ്റിനായി മൂന്ന് കിലോമീറ്ററിലേറെ നീളത്തിലാണ് ആരാധകർ കാത്തുനിന്നത്. റിലീസിന് മുൻപ് തന്നെ ആരാധകരുടെ തള്ളിക്കയറ്റം ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.

ടിക്കറ്റിനായി മത്സരിച്ചവരിൽ ചിലർക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. ടിക്കറ്റ് കിട്ടിയവരാകട്ടെ ആവേശത്തിലും. ബാഹുബലി ; ദി കൺക്ലൂഷൻ ടിക്കറ്റിനായി അതിരാവിലെ മുതൽ ആരാധകർ തടിച്ചുകൂടിയിരുന്നു. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ഇത്രവലിയ സ്വീകരണം കിട്ടിയിട്ടില്ല.

കരിഞ്ചന്തയിലും ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. 250 രൂപ വിലയുള്ള ടിക്കറ്റിന് കരിഞ്ചന്തയിൽ ആയിരം രൂപയാണ് വില. 600 രൂപ ടിക്കറ്റ് കിട്ടാൻ നാലായിരം രൂപ മുടക്കണം. ഇത്രയും വിലനൽകി ടിക്കറ്റ് സ്വന്തമാക്കാനും മത്സരമാണ്.

ബാഹുബലി കാണാൻ മൂന്ന് കിലോമീറ്റർ നീളത്തിൽ ആരാധകർ; കരിഞ്ചന്തയിൽ ടിക്കറ്റിന് തീവില

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Just about 48 hours prior to its release, the city seemed to be caught in a 'Baahubali storm' on Wednesday as cinegoers raced from one theatre to the other in hope of landing tickets for a weekend show.

Key Words: Baahubali , Cinema, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia