Shekar | മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവെ 'ജോസഫ്' തെലുങ്ക് റീമേകിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പെടുത്തി കോടതി; പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നടന്‍ രാജശേഖര്‍
May 23, 2022, 15:40 IST
ഹൈദരാബാദ്: (www.kvartha.com) മലയാളത്തില്‍ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് 'ജോസഫ്'. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജോസഫ് തെലുങ്ക് റീമേക് 'ശേഖര്‍' എന്ന് പേര് നല്‍കിയ ചിത്രം തീയേറ്ററുകളില്‍ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവെ ചിത്രത്തിന്റെ തെലുങ്ക് റീമേകിന് ഹൈദരാബാദ് കോടതി പ്രദര്‍ശന വിലക്കേര്‍പെടുത്തി. തുടര്‍ന്ന് ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തി.
വിലക്കിന് പിന്നാലെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് നടന്‍ രാജശേഖര്‍ രംഗത്തെത്തി. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവില്‍ അറിയിച്ചിരിക്കുന്നതെന്ന് നടന്‍ പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍വസ്റ്റിഗേഷന്‍ ത്രിലറായ ചിത്രത്തിന്റെ സംവിധാനം എം പത്മകുമാര്‍ ആണ് മലയാളത്തില്‍ സംവിധാനം ചെയ്തത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ശാഹിര്‍, ഇര്‍ശാദ്, ആത്മീയ, അനില്‍ മുരളി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Keywords: News,National,India,Hyderabad,Court,Entertainment,Cinema,Theater,Top-Headlines, Hyderabad court stops screening of 'Shekar' in theatres#Shekar pic.twitter.com/JipmYOnh57
— Dr.Rajasekhar (@ActorRajasekhar) May 22, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.