SWISS-TOWER 24/07/2023

ഗണിത ശാസ്ത്രജ്ഞനായി ഋത്വിക്ക് റോഷൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 09.06.2017) ബോളിവുഡ് താരം ഋത്വിക്ക് റോഷൻ വ്യത്യസ്തമായൊരു വേഷത്തിനായി തയ്യാറെടുക്കുന്നു. രാമാനുജനെ പോലെ ഗണിത ശാസ്ത്രജ്ഞനാകാൻ ആഗ്രഹിക്കുകയും സൂപ്പർ 30 എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുകയും ചെയ്ത ആനന്ദ്കുമാറിന്റെ ജീവിതമാണ് ഋത്വിക്ക് റോഷൻ പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വർഷം ആരംഭത്തിൽ ഇറങ്ങിയ കാബിൽ ആയിരുന്നു ഋത്വിക്ക് റോഷന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക.

വികാസ് ബാഹ്ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ലണ്ടനിലുള്ള വികാസ് ബാഹൽ തിരിക എത്തിയ ശേഷമാകും സിനിമയുടെ മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. ബീഹാറിലെ പട്ന സ്വദേശിയാണ് ആനന്ദ് കുമാർ.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനായാണ് സൂപ്പർ 30 എന്ന പരിശീലന സ്ഥാപനം ആനന്ദ് കുമാർ സ്ഥാപിക്കുന്നത്.
ഗണിത ശാസ്ത്രജ്ഞനായി ഋത്വിക്ക് റോഷൻ

ഐ ഐ ടിയിലേക്ക് അഖിലേന്ത്യാതലത്തിൽ നടക്കുന്ന പ്രവേശനപരീക്ഷക്ക് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഇവിടെ പരിശീലനം പൂത്തിയാക്കിയ നിരവധി വിദ്യാർത്ഥികളാണ് ഐ ഐ ടിയിൽ പ്രവേശനം നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Hrithik Roshan will play Super 30 founder Anand Kumar in the biopic on the mathematician. The film will be directed by Vikas Bahl.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia