Hrithik Roshan | 'നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നു; താന്‍ ഒരിക്കലും നൃത്തം ചെയ്യുമെന്ന് കരുതിയിരുന്നില്ല; വിക്കല്‍ ഉണ്ടായിരുന്നതിനാല്‍ സ്‌കൂള്‍കാല ഓര്‍മകളും വേദന നിറഞ്ഞതായിരുന്നു'; ബാല്യകാലത്തെ കുറിച്ച് ഹൃത്വിക് റോഷന്‍

 



മുംബൈ: (www.kvartha.com) ആക്ഷന്‍ രംഗങ്ങളും റൊമാന്റിക് രംഗങ്ങളും നൃത്തരംഗങ്ങളുമൊക്കെ അനായാസം ചെയ്ത് ആരാധകരെ കയ്യിലെടുക്കുന്ന ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്‍. ഇപ്പോഴിതാ തന്റെ കുട്ടികാലത്തെ ആരോഗ്യത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തുകയാണ് താരം. താന്‍ ഒരിക്കലും നൃത്തം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ബാല്യകാലം അത്ര സുന്ദരമല്ലെന്നും പറയുകയാണ് ഹൃത്വിക്.

സ്‌കൂള്‍കാല ഓര്‍മകള്‍ വേദന നിറഞ്ഞതായിരുന്നുവെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൃത്വിക് പറഞ്ഞത്. തനിക്ക് ചെറുപ്പത്തില്‍ വിക്കല്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ നന്നായി സംസാരിക്കാന്‍ കഴിയുമായിരുന്നില്ല എന്നും താരം പറയുന്നു. പെണ്‍സുഹൃത്തുക്കള്‍ പോയിട്ട് ആണ്‍സുഹൃത്തുക്കള്‍ പോലും അക്കാലത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഹൃത്വിക് പറയുന്നു. 

Hrithik Roshan | 'നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നു; താന്‍ ഒരിക്കലും നൃത്തം ചെയ്യുമെന്ന് കരുതിയിരുന്നില്ല; വിക്കല്‍ ഉണ്ടായിരുന്നതിനാല്‍ സ്‌കൂള്‍കാല ഓര്‍മകളും വേദന നിറഞ്ഞതായിരുന്നു'; ബാല്യകാലത്തെ കുറിച്ച് ഹൃത്വിക് റോഷന്‍


വളരെയധികം നാണക്കാരനായിരുന്നു താന്‍. താന്‍ ഒരിക്കലും നടനാകില്ലെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞു. നട്ടെല്ലിന് പ്രശ്‌നം ഉള്ളതുകൊണ്ട് തനിക്ക് നൃത്തം ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. അത് തന്നെ മാനസികമായും തളര്‍ത്തിയെന്ന് ഹൃത്വിക് പറയുന്നു

എന്നാലിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അവയാണ് തന്നെ കരുത്തനാക്കാന്‍ പഠിപ്പിച്ചതെന്നും താരം പറയുന്നു. നട്ടെല്ലിലെ പ്രശ്‌നവും വിക്കലുമൊക്കെ ഉള്ളപ്പോഴും കഠിന പ്രയത്‌നം ചെയ്യാന്‍ തീരുമാനിച്ചു. വേദനകളില്‍ നിന്ന് താന്‍ പലതും പഠിക്കാന്‍ ശീലിച്ചുവെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു. 

അതേസമയം താന്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവ് രാകേഷ് റോഷന് ആദ്യകാലത്ത് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ഹൃത്വിക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം താനും സിനിമയിലേക്ക് വരുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നുവെന്നാണ് താരം പറഞ്ഞത്. 

Keywords:  News,National,India,Mumbai,Entertainment,Cine Actor,Actor,Cinema, Bollywood,Lifestyle & Fashion,Hrithik Roshan,Latest-News,Top-Headlines, Hrithik Roshan Says, 'I Was So Broken' Recalling His Painful School Days Because Of Stammering
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia