Marriage | യുവനിര്‍മാതാവും സിനിമ നിര്‍മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി; വധു യുവസംരംഭക അദ്വൈത ശ്രീകാന്ത്

 


കൊച്ചി: (www.kvartha.com) യുവനിര്‍മാതാവും സിനിമ നിര്‍മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. കൂടാതെ മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനും കൂടിയാണ് വിശാഖ്.

തിരുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂടീവ് ചെയര്‍മാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Marriage | യുവനിര്‍മാതാവും സിനിമ നിര്‍മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി; വധു യുവസംരംഭക അദ്വൈത ശ്രീകാന്ത്

ചടങ്ങില്‍ മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി, എം ജി ശ്രീകുമാര്‍, സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചുക്കൊണ്ട് നിര്‍മാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്‌മണ്യം, വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ ചിത്രമായ 'ഹൃദയ'ത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നല്‍കുകയും ചെയ്തു.

അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന നിര്‍മാണ കംപനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്‌മണ്യം. 'പ്രകാശന്‍ പറക്കട്ടെ'യാണ് ഈ കൂട്ടുകെട്ടില്‍ അവസാനമായി തിയറ്ററുകളില്‍ എത്തിയ ചിത്രം.

 

Keywords: Hridayam Movie Producer Visakh Subramaniam Got Married, Kochi, News, Marriage, Cinema, Kerala, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia