കോവിഡ് മൂന്നാം തരംഗത്തില്‍ തളരാതെ 'ഹൃദയം'; 50 കോടി ക്ലബിലേക്ക് കടക്കുന്ന ചിത്രം ഇനി ഒടിടിയിലേക്ക്
Feb 14, 2022, 12:28 IST
കൊച്ചി: (www.kvartha.com 14.02.2022) കോവിഡ് മൂന്നാം തരംഗത്തില്‍ തിയേറ്ററുകളിലെത്തിയ 'ഹൃദയം' ഇനി ഒടിടിയിലേക്ക്. ഫെബ്രുവരി 18ന് ചിത്രം ഹോട്സ്റ്റാറിലെത്തും. തിയേറ്ററില്‍ 25 ദിവസം പൂര്‍ത്തിയാക്കിയ ഹൃദയം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 21നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ഹൃദയം. പ്രണവിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളായി എത്തിയത്. ഹിശാം അബ്ദുൽ വഹാബ് ഈണം നല്‍കിയ 15 ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം, ഏറ്റവും പുതിയ റിപോര്‍ടുകള്‍ അനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബിലേക്ക് കടക്കുകയാണ് ചിത്രം. ഇന്‍ഡ്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്ന് പിങ്ക് വില റിപോര്‍ട് ചെയ്യുന്നു. ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 50 കോടി കടക്കുകയാണെന്നും റിപോര്‍ടില്‍ പറയുന്നു.
ട്വിറ്ററില്‍ പ്രമുഖരായ പല ട്രേഡ് അനലിസ്റ്റുകളും ഹൃദയത്തിന്റെ 50 കോടി നേട്ടം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. കൊറോണ മൂന്നാം തരംഗത്തിന്റേയും ഞായറാഴ്ച്ച ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. ചെന്നൈ മുഖ്യ ലൊകേഷനായ ചിത്രം തമിഴ് പ്രേക്ഷകരേയും ആകര്‍ഷിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.