പാട്ടുകാരിയാകണമെന്നുള്ള മോഹം ശക്തമായപ്പോൾ ഓഡിഷനിൽ പങ്കെടുക്കാൻ 14 കാരി വീട് വിട്ടു, കാണാതായ പെൺകുട്ടിയെ അന്വേഷിച്ച പൊലീസിന് തുമ്പ് കിട്ടിയത് വീഡിയോ കോളിൽ കണ്ട ബൈക്കിന്റെ നമ്പറിൽ നിന്ന്, സിനിമാ കഥയെ വെല്ലുന്ന സസ്പെൻസോടെ ഒടുവിൽ പെൺകുട്ടി വീട്ടിലേക്ക്

 


ഹരിനഗർ: (www.kvartha.com 24.03.2017) സ്വപ്‍ന സാക്ഷാത്കാരത്തിനായി വീട് വിട്ടിറങ്ങിയ പെൺകുട്ടി ഒടുവിൽ വീട്ടിലെത്തി. ഡൽഹി സ്വദേശിനിയും ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുമായ14 കാരിയാണ് പ്രശസ്ത ഹരിയാന പാട്ടുകാരി സപ്ന ചൗധരിയെ പോലെയാകണമെന്നും പറഞ്ഞ് വീട് വിട്ടത്. അതേസമയം അടുത്ത ദിവസം രാവിലെ പോലീസ് പെൺകുട്ടിയെ കണ്ടെത്തി.

സ്‌ഥിരമായി യൂട്യൂബ് ചാനലും പാട്ടുകളും കേൾക്കുന്ന പെൺകുട്ടിക്ക് അത്പോലെയാകാൻ പണ്ടേ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ റിക്ഷക്കാരനായ പിതാവിന് പക്ഷെ മകളുടെ ആഗ്രഹം സാധിച്ച് കൊടുക്കാനുള്ള സാമ്പത്തികമുണ്ടായിരുന്നില്ല. ഒരിക്കൽ യൂട്യൂബിൽ കണ്ട ഒരു ഓഡിഷൻ പരിപാടിയിൽ പങ്കെടുക്കാൻ പെൺകുട്ടി വീട് വിട്ടു.

ഗാസിയാബാദിലെ സാഹിബാബാദ് സ്ഥലത്തെ സംഗീത ഓഫീസിലെത്തിയ പെൺകുട്ടിയെ പക്ഷെ വയസ്സിന്റെ പ്രശ്നം പറഞ്ഞ് അവർ ഓഡീഷനിൽ പങ്കെടുപ്പിച്ചില്ല. തുടർന്ന് വീട്ടിലേക്ക് വരാനിരുന്ന പെൺകുട്ടി യൂട്യൂബിൽ കണ്ട ഒരു ഹരിയാന പാട്ടുകാരിയുടെ വീട്ടിൽ പോകുകയും ഒരു ദിവസം അവിടെ തങ്ങാൻ അവസരം നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അവർ അനുവദിച്ചില്ല. ഈ സമയം പെൺകുട്ടിയെ കാണാനില്ലെന്നും രക്ഷിതാവ് ഹരിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.

പാട്ടുകാരിയാകണമെന്നുള്ള മോഹം ശക്തമായപ്പോൾ ഓഡിഷനിൽ പങ്കെടുക്കാൻ 14 കാരി വീട് വിട്ടു, കാണാതായ പെൺകുട്ടിയെ അന്വേഷിച്ച പൊലീസിന് തുമ്പ് കിട്ടിയത് വീഡിയോ കോളിൽ കണ്ട ബൈക്കിന്റെ നമ്പറിൽ നിന്ന്, സിനിമാ കഥയെ വെല്ലുന്ന സസ്പെൻസോടെ ഒടുവിൽ പെൺകുട്ടി വീട്ടിലേക്ക്

സാഹിബാബാദിലുള്ള മറ്റൊരു പാട്ടുകാരിയുടെ അടുത്ത് പോകാൻ ആലോചിക്കുന്നതിനിടക്ക് പെൺകുട്ടി ഫോൺ ഓൺ ചെയ്ത ശേഷം സുഹൃത്തിന് വീഡിയോ കോൾ ചെയ്തു. വീട്ടുകാരോട് താൻ ഉടനെ തിരിച്ച് വരുമെന്നും പേടിക്കരുതെന്നും പറയാൻ പറഞ്ഞ ശേഷം ഫോൺ കട്ട് ചെയ്തു. പെൺകുട്ടിയെ കാണാതായ വിവരം അറിയാവുന്ന സുഹൃത്ത് ഫോൺ വിളിച്ചത് സ്ക്രീൻ ഷോർട്ട് എടുക്കുകയും തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.

സ്ക്രീൻ ഷോർട്ട് സൂം ചെയ്ത പോലീസ് പെൺകുട്ടിക് പിന്നാലെ നിർത്തിയിട്ടിരുന്ന ബജാജ് അപ്പാച്ചെ ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചതോടെയാണ് കേസ് നിർണായകമായ അന്ത്യത്തിലേക്കെത്തിയതെന്ന് ഡി സി പി വിജയകുമാർ പറഞ്ഞു. ഈ ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ച പോലീസ് സംഘത്തിന് പെൺകുട്ടിയുള്ള സ്ഥലം മനസ്സിലാകുകയും പിറ്റേ ദിവസം രാവിലെ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നുവെന്ന് ഡി സി പി കൂട്ടിച്ചേർത്തു.

Image Credit: AFB

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: How a video call helped trace girl who left Delhi home with starry dreams. A screenshot captured during a video call helped trace a 14 year old girl who had escaped from her West Delhi home to fulfil her dreams of starring in a music album
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia