സുരേഷ് ഗോപി എം പിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വീട്ടമ്മ; കോടീശ്വരന്‍ പരിപാടിയിലെ വാഗ്ദാനങ്ങളില്‍ ആരും വീഴരുത്

 


തിരുവനന്തപുരം: (www.kvartha.com 02.02.2019) സുരേഷ് ഗോപി എം പിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വീട്ടമ്മ രംഗത്ത്. കോടീശ്വരന്‍ പരിപാടിയിലെ വാഗ്ദാനങ്ങളില്‍ ആരും വീഴരുത് എന്നാണ് വീട്ടമ്മ പോസ്റ്റില്‍ പറയുന്നത്. മിനിസ്‌ക്രീനില്‍ നടനും എം.പിയുമായ സുരേഷ്‌ഗോപിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്ത പരിപാടിയായിരുന്നു കോടീശ്വരന്‍ റിയാലിറ്റി ഷോ. പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ജീവിതവും ആഗ്രഹങ്ങളുമെല്ലാം ചോദ്യങ്ങള്‍ക്കിടയില്‍ സുരേഷ്‌ഗോപി ചോദിക്കാറുമുണ്ട്.

ഇതില്‍ ആഗ്രഹസഫലീകരണത്തിനായി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്യാനും അവതാരകനായ നടന്‍ മടികാണിച്ചിരുന്നില്ല. സുരേഷ് ഗോപിയുടെ ഈ നന്മയുള്ള മനസാണ് വീട്ടമ്മമാരടക്കം സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന്റെ ആരാധന നേടാനും താരത്തിന് കഴിഞ്ഞത്.

 സുരേഷ് ഗോപി എം പിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വീട്ടമ്മ; കോടീശ്വരന്‍ പരിപാടിയിലെ വാഗ്ദാനങ്ങളില്‍ ആരും വീഴരുത്

എന്നാല്‍ കോടീശ്വരന്‍ പരിപാടിയില്‍ വച്ച് എം.പി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തിട്ട് രണ്ട് വര്‍ഷമായിട്ടും തന്നില്ലെന്ന ആരോപണവുമായാണ് ഇപ്പോള്‍ വീട്ടമ്മ രംഗത്ത് വന്നത്.

2017ല്‍ നടന്ന പരിപാടിക്കിടെയാണ് സൗമിലയ്ക്ക് സുരേഷ് ഗോപി എംപി മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിനായി വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം നല്‍കിയതല്ലാതെ ഒരു രൂപപോലും നല്‍കിയില്ലെന്ന് സൗമില ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പണമില്ലാത്തതുകൊണ്ട് വീട് പണിയാന്‍ കഴിയാതിരുന്ന സൗമിലയ്ക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത സംഭവം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്കിലൂടെയാണ് സൗമില നജീം എന്ന വീട്ടമ്മ ഈ വിവരം അറിയിക്കുന്നത്. പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം വാഗ്ദാനങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. വീട്ടമ്മയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളും പ്രതികരണങ്ങളും നടത്തുന്നുണ്ട്. പോസ്റ്റ് പിന്നീട് ഇവര്‍ പിന്‍വലിച്ചു.


Keywords: House wife Facebook post against actor Suresh Gopi MP, Thiruvananthapuram, News, Facebook, Post, Criticism, Suresh Gopi, Allegation, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia