SWISS-TOWER 24/07/2023

കളിത്തോക്കുമായി ഭീഷണിപ്പെടുത്തിയ നടിയെ പോലീസ് വെടിവച്ചു കൊന്നു

 


ADVERTISEMENT

ലോസ് ആഞ്ചലസ്: (www.kvartha.com 01.09.2018) വീട്ടിലെത്തിയ പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ ഹോളിവുഡ് നടിയെ വെടിവെച്ചുകൊന്നു. സൂപ്പര്‍ഹിറ്റ് ടിവി സീരീസായ E-Rലിലെ നടിയായിരുന്ന വെനേസ മാര്‍ക്കേസി(49)നാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം.

വെനേസ മാര്‍ക്കേസിന് ചുഴലിരോഗമുണ്ടായെന്നും സഹായിക്കണമെന്നും വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടിലെത്തുന്നത്. പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പം വൈദ്യസഹായത്തിനായി മാനസിക രോഗ വിദഗ്ധനും വെനേസയുടെ വീട്ടിലെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ സമയത്തോളം ഇവര്‍ സംസാരിച്ചെങ്കിലും വൈദ്യസഹായം സ്വീകരിക്കാന്‍ വെനേസ മാര്‍ക്കേസ് തയ്യാറായില്ല.

കളിത്തോക്കുമായി ഭീഷണിപ്പെടുത്തിയ നടിയെ പോലീസ് വെടിവച്ചു കൊന്നു

കൈവശമുണ്ടായിരുന്ന തോക്കെടുത്ത് പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ നീട്ടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് വെടിവെക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് എല്‍ എ ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ സര്‍ജന്‍ ജോ മെന്‍ഡോസ അറിയിച്ചത്. പിന്നീട് പോലീസ് പരിശോധിച്ചപ്പോഴാണ് വെനേസ നീട്ടിയത് കളിത്തോക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

1994 മുതല്‍ 1997 വരെ ERല്‍ നഴ്‌സ് വെന്‍ഡി ഗോള്‍ഡ്മാന്റെ വേഷമാണ് വെനേസ ചെയ്തിരുന്നത്. സൈന്‍ഫെല്‍ഡ്, മെല്‍റോസ് പ്ലേസ് തുടങ്ങിയ സീരീസുകളിലും വെനേസ അഭിനയിച്ചിരുന്നു. തന്റെ അവസരം നഷ്ടപ്പെടുത്തിയത് സഹതാരമായിരുന്ന ജോര്‍ജ് ക്ലൂണിയാണെന്ന വെനേസയുടെ ആരോപണവും കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hollywood Actress Shot Dead By Cops After She Pointed Toy Gun At Them, Police, Gun attack, News, Actress, Patient, Treatment, Cinema, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia