ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണം; ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്റെ കടമയാണുള്ളതെന്നും കമല്‍ ഹാസന്‍
Nov 16, 2017, 13:45 IST
ന്യൂഡല്‍ഹി: (www.kvartha.com 16.11.2017) ഇന്ത്യയില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരെ അംഗീകരിക്കാന്‍ അവര്‍ തയാറാകണമെന്നും തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍. തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിലായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.
ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്റെ കടമയാണുള്ളത്. തങ്ങള്‍ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. രാജ്യത്ത് ന്യൂനപക്ഷമായ മറ്റുള്ളവരെ അംഗീകരിക്കണം. അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ തിരുത്തി കൊടുക്കണം. പക്ഷേ, ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. കോടതികളെ അതു ചെയ്യാന്‍ അനുവദിക്കണമെന്നും കമല്‍ ഹാസന്‍ കുറിച്ചു.
തീവ്രനിലപാടുള്ളവരെ ചോദ്യം ചെയ്യാന്‍ വലതുപക്ഷ വിഭാഗത്തിന് അവകാശമില്ല. കാരണം അവരും തീവ്രനിലപാടുകളുടെ സ്വാധീനത്തിലാണ്. തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ പരാതികളില്ല. സാധാരണക്കാരുടെ മാര്‍ഗത്തിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ നികുതികള്‍ അടയ്ക്കാന്‍ ജനം തയാറാകണം. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈല്‍ ആപ്പില്‍ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. കൂടുതല്‍ നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും കമല്‍ വ്യക്തമാക്കി.
ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന് കമല്‍ ഹാസന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ യുപിയിലും ചെന്നൈയിലും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഹിന്ദു തീവ്രവാദം ഇന്നു യാഥാര്‍ഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകള്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുക്കാറില്ലായിരുന്നു.
വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവര്‍ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തില്‍ വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്‌കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.
Also Read: 18കാരിയെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Keywords: New Delhi, National, News, Kamal Hassan, Cinema, Politics, Entertainment, Court, 'Hindus Are In A Majority, Should Embrace Others': Kamal Haasan's Latest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.