മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് 'പാക്കേജ്' സംവിധാനമുണ്ട്; തന്നെയും സമീപിച്ചിട്ടുണ്ടെന്ന് നടി ഹിമ ശങ്കര്‍

 


കൊച്ചി: (www.kvartha.com 10.08.2017) മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് 'പാക്കേജ്' സംവിധാനമുണ്ടെന്നും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്നെ സിനിമാ മേഖലയില്‍ നിന്നും ചിലര്‍ വിളിച്ചിട്ടുണ്ടെന്നും സിനിമ- നാടക നടി ഹിമ ശങ്കര്‍. 'സര്‍വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി.

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.

 മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് 'പാക്കേജ്' സംവിധാനമുണ്ട്; തന്നെയും സമീപിച്ചിട്ടുണ്ടെന്ന് നടി ഹിമ ശങ്കര്‍

ഇത്തരത്തില്‍ മൂന്നു പേരാണ് തന്നെ സമീപിച്ചതെന്നും അവരോട് താന്‍ പറ്റില്ല എന്നു തീര്‍ത്തു പറഞ്ഞുവെന്നും പിന്നീട് വിളി വന്നിട്ടില്ലെന്നും നടി പറയുന്നു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ആണ്‍ മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറയുന്നു.

Also Read:
വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hima Sankar about Bed with Acting, Kochi, Phone call, News, Study, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia