ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി; ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നും തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും കോടതി

 


കൊച്ചി: (www.kvartha.com 09.08.2017) നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം റദ്ദാക്കി ഹൈക്കോടതി . ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നും തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു.

തിയറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

 ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി; ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നും തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും കോടതി

അതുകൊണ്ടുതന്നെ ഡി സിനിമാസിനു തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ലെന്നും മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഡി സിനിമാസ് തിയറ്റര്‍ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ലൈസന്‍സോടു കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇതിനെതിരെ ഡി സിനിമാസിലെ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ദിലീപിനോടുള്ള പകപോക്കലാണ് തിയറ്റര്‍ അടച്ചുപൂട്ടിയതിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇപ്പോള്‍ നടന്‍ ദിലീപ്.

Also Read:
പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High court says Dileep's d cinemas open, Kochi, News, High Court of Kerala, Criticism, Municipality, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia