SWISS-TOWER 24/07/2023

പണമിടപാട് കേസ്: രജനീകാന്തിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

 


ചെന്നൈ: (www.kvartha.com 01.06.2018) പണമിടപാടുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ നടന്‍ രജനീകാന്തിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. മദ്രാസ് ഹൈകോടതിയാണ് ഇടക്കാല സ്‌റ്റേ ഉത്തരവിട്ടത്. സിനിമ നിര്‍മാണത്തിനും മറ്റും പലിശക്ക് പണം നല്‍കുന്ന മുകുന്ദ്ചന്ദ് ബോത്ര നല്‍കിയ അപകീര്‍ത്തി കേസില്‍ ജൂണ്‍ ആറിന് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ രജനീകാന്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ജൂണ്‍ 25 വരെ കീഴ്‌കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.

പണമിടപാട് കേസ്: രജനീകാന്തിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

സംവിധായകനും നിര്‍മാതാവുമായ കസ്തൂരിരാജക്ക് ആറു വര്‍ഷം മുമ്പ് 40 ലക്ഷം രൂപ വായ്പ നല്‍കിയെന്നും ഇടപാടില്‍ 65 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പറഞ്ഞ് ബോത്ര നല്‍കിയ പരാതിയില്‍ രജനീകാന്തിനെകൂടി പ്രതിയായി ഉള്‍പ്പെടുത്തുകയായിരുന്നു. കേസില്‍ ഒരു പങ്കുമില്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ച് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് രജനീകാന്ത് ബോത്രക്കെതിരെ പരാതി നല്‍കിയത്. മരുമകനും നടനുമായ ധനുഷിന്റെ പിതാവാണ് കസ്തൂരിരാജ.

Keywords:  India, National, News, Entertainment, Cinema, Actor, Rajnikanth, High Court, chennai, Tamilnadu, High Court Relief For Rajinikanth In Defamation Case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia