'മിന്നല്‍ മുരളി' സിനിമ സെറ്റ് തകര്‍ത്തതുള്‍പെടെയുള്ള കേസുകളിലെ പ്രതിയുടെ ജാമ്യം ഹൈകോടതി റദാക്കി
Mar 25, 2021, 12:19 IST
കൊച്ചി: (www.kvartha.com 25.03.2021) 'മിന്നല്‍ മുരളി' സിനിമ സെറ്റ് തകര്‍ത്തതുള്‍പെടെയുള്ള കേസുകളിലെ പ്രതി മലയാറ്റൂര്‍ സ്വദേശി കാര രതീഷിന്റെ ജാമ്യം ഹൈകോടതി റദാക്കി. വധശ്രമക്കേസിലെ ജാമ്യമാണ് ഹൈകോടതി റദാക്കിയത്. '
'മിന്നല്‍ മുരളി' സിനിമയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത കേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജാമ്യം റദാക്കണമെന്നും ആവശ്യപ്പെട്ട് സര്‍കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
അങ്കമാലിയിലെ ഒരു വധശ്രമക്കേസില്‍ കാര രതീഷിനെ 2017 ഒക്ടോബര്‍ 31ന് പറവൂര്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ അപീലിനൊപ്പം നല്‍കിയ ഹര്‍ജി പരിഗണിച്ച് 2018 മാര്‍ച് 21ന് ഹൈകോടതി ജാമ്യം നല്‍കി.
പുറത്തിറങ്ങി വീണ്ടും നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് ജാമ്യം റദാക്കാന്‍ സര്‍കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഇയാള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി 27 കേസുകള്‍ നിലവിലുണ്ടെന്നും സര്‍കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ജാമ്യം റദാക്കി ഉത്തരവിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.