SWISS-TOWER 24/07/2023

ഓവിയയെ വിവാഹം കഴിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് വ്യാജ ട്വീറ്റെന്ന് ചിമ്പു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 08.08.2017) ഓവിയയെ വിവാഹം കഴിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ട്വീറ്റെന്നും തമിഴ് നടന്‍ ചിമ്പു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നടി ഓവിയയെ വിവാഹം കഴിക്കാന്‍ ചിമ്പുവിന് താത്പര്യമുണ്ടെന്നരീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിമ്പുവിന്റെ ട്വിറ്റര്‍ പേജിലെ ഒരു സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയയെന്നും ഓവിയയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നുമായിരുന്നു ആ ട്വീറ്റിലുണ്ടായിരുന്നത്. പിന്നീട് ചിമ്പു ആ ട്വീറ്റ് നീക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. എസ്.ടി.ആര്‍ എന്ന പേരുള്ള ചിമ്പുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിന്റേത് തന്നെയായിരുന്നു ഈ സ്‌ക്രീന്‍ ഷോട്ട്.

എന്നാല്‍ ഇതിനെതിരെ ചിമ്പു തന്നെ രംഗത്തെത്തിയിരിക്കയാണ്. പ്രചരിക്കുന്നത് വ്യാജ ട്വീറ്റാണെന്നും തന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും, ഇത് തന്നെ വളരെ അധികം വേദനിപ്പിക്കുന്നതാണെന്നുമാണ് ചിമ്പുവിന്റെ പ്രതികരണം. പത്രക്കുറിപ്പിലൂടെയായിരുന്നു ചിമ്പുവിന്റെ പ്രതികരണം.

ഓവിയയെ വിവാഹം കഴിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് വ്യാജ ട്വീറ്റെന്ന് ചിമ്പു

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഓവിയയുടെ പെരുമാറ്റവും വ്യക്തിത്വവും എല്ലാ ആരാധകരെയും പോലെ ചിമ്പുവിനും ഇഷ്ടമാണ്. അതിന് അപ്പുറമൊന്നുമില്ലെന്ന് ചിമ്പുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് ഓവിയ സ്വമേധയാ പുറത്തു പോയിരുന്നു. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള അടങ്ങാത്ത പ്രണയം കാരണമാണ് താന്‍ ഷോ വിടുന്നതെന്നും ഓവിയ അറിയിച്ചിരുന്നു.

Also  Read:




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Here’s what Simbu has to say about his marriage to Oviya, chennai, News, Twitter, Marriage, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia