നിങ്ങള്‍ക്കെന്താ അവരെ അവര്‍ സ്വീകരിച്ച പേര് വിളിക്കാന്‍ മടി?

 


(www.kvartha.com 16.01.2018) അവര്‍ ഉപേക്ഷിച്ച പേര് തന്നെ പറയണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? കമലാ സുരയ്യയെ മാധവിക്കുട്ടി എന്ന് ഇപ്പോഴും വാശിയോടെ പറയുന്നവരേക്കുറിച്ച് ഈ ചോദ്യം സജീവമാവുകയാണ്.

തന്റെ പുതിയ ചിത്രം ആമിയെക്കുറിച്ച് സംവിധായകന്‍ കമല്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പിടിച്ച് ചില കേന്ദ്രങ്ങള്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ചോദ്യം. കമലാ സുരയ്യയായി അഭിനയിച്ചത് മഞ്ജു വാര്യരാണ്. ആദ്യം പരിഗണിച്ച വിദ്യാ ബാലന്‍ അഭിനയിച്ചെങ്കില്‍ സിനിമയില്‍ ലൈംഗികത വരുമായിരുന്നുവെന്നാണ് കമല്‍ പറഞ്ഞത്. അതിന്റെ തുടര്‍ച്ചയാണ് ഈ ചോദ്യവും.

നിങ്ങള്‍ക്കെന്താ അവരെ അവര്‍ സ്വീകരിച്ച പേര് വിളിക്കാന്‍ മടി?


ജലാലുദ്ദീന്‍ ഹക്കീം വാട്‌സാപ്പില്‍ പോസ്റ്റു ചെയ്ത കുറിപ്പ് താഴെ:

കമലാ സുരയ്യ എന്ന് സ്വയം നാമകരണം സ്വികരിച്ചയാളെ മാധവിക്കുട്ടി എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന ചില സാംസ്‌ക്കാരിക പൊതു ബോധത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.. ഇത് പറയുമ്പോള്‍ ആമി കമലയായിരുന്നപ്പോള്‍ എതിര്‍ക്കുന്നവരും കമല, സുരയ്യ ആയപ്പോള്‍ എതിര്‍ക്കുന്നവരും ഒരുപോലെയാണ് എന്നാണ് സാഹിത്യപ്രേമികളുടെ വാദം. 

ഇവിടെ നമുക്ക് പറയാനുള്ളത് അവരെ അവരായി കാണാന്‍ കഴിയുക, എന്നതിലാണ് അവരോടുള്ള ഇഷ്ടത്തിന്റെ സത്യ സന്ധതയുള്ളത് എന്നാണ്..അല്ലെങ്കില്‍ അവരിലെ കലാപരതേയും ആവിഷ്‌കാരങ്ങളേയും മാത്രം സ്‌നേഹിക്കുക..നാം ഇത് പറയുമ്പോഴും സാംസ്‌ക്കാരികദിശ മുന്നേ കൂട്ടി തീരുമാനിച്ചവര്‍ക്ക് സങ്കുചിതമായമതബോധമായി മാത്രമാണ് അതിനെ കാണാന്‍ കഴിയുന്നത്..

അങ്ങനെ ചിന്തിക്കുന്നത് അവരുടെ സ്വാതന്ത്ര്യം. എന്നാല്‍ അതുപോലെ തന്നെ വിശ്വാസിക്ക് മതബോധം വിശാലത നല്‍കുന്നുമുണ്ട് എന്നതിനെ അവഗണിക്കുന്നത് എന്തിനാണ്??..വികാരങ്ങളെ ബിംബവത്കരിച്ച് അതിന് പ്രണയമെന്ന പേരിട്ട് താലോലിക്കുന്നതിനേക്കാള്‍ അഗതിയുടെ അന്നത്തിന്റെ അവകാശത്തിന്റെ അംശം നമ്മുടെ ഭക്ഷണത്തളികയില്‍ നാമറിയാതെയെങ്കിലും കലര്‍ന്നിട്ടുണ്ടൊ എന്ന നൈതിക യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് മതബോധം വിശ്വാസിയെ നയിക്കുന്നത്..

ആമിയില്‍ നിന്ന് പ്രണയത്തിന്റെ ലഹരി നുരയാന്‍ കഴിയുന്ന ഭൗതീകവാദ സാഹിത്യ പ്രേമികളെപ്പോലെ തന്നെ അവരുടെ സര്‍വ വികാരങ്ങള്‍ക്കും സാര്‍ത്ഥകത പകര്‍ന്ന ദൈവ വിചാരത്തെ മനസ്സിലാക്കാനാണ് വിശ്വാസി ഇഷ്ടപ്പെടുന്നത്. അത് സങ്കുചിതമതബോധം കൊണ്ട് തന്നെയാണ് എന്നാണ് വാദമെങ്കില്‍ അങ്ങനെ മനസ്സിലാക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്.. 

മതബോധം മനുഷ്യന്റെ വിശപ്പിനെ പരിഗണിച്ച ശേഷമേ അവന്റെ ലഹരിയെ പരിഗണിക്കൂ എന്ന വസ്തുതയോളം പോന്ന വലിയ സംഭാവനകളൊന്നും വികാരപ്രേമികളായ സാഹിത്യ സാംസ്‌ക്കാരികതയില്‍ നിന്ന് നാളിത് വരെ മനുഷ്യകുലത്തിന് ലഭിച്ചിട്ടില്ല..!!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Her Name iട Surayya, why are u doubtful ?, Cinema, News, Entertainment, Director, Manju Warrier, Vidya Balan, Kamal, Criticism, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia