Hema Committee Report | ഹേമ കമിഷന്‍ റിപോര്‍ട് പുറത്തുവിടണം; യോഗം നിരാശാജനകമെന്ന് നടിമാര്‍

 


തിരുവനന്തപുരം: (www.kvartha.com) ഹേമ കമിഷന്‍ റിപോര്‍ട് പുറത്തുവിടണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (WCC). ഹേമ കമിഷന്‍ റിപോര്‍ട് ചര്‍ച ചെയ്യാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗത്തിലാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. റിപോര്‍ടിലെ നിരീക്ഷണങ്ങള്‍ അറിയണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

യോഗം നിരാശാജനകമെന്ന് നടി പത്മപ്രിയയും ബീനാ പോളും പ്രതികരിച്ചു. കമിഷന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അറിയാതെ ചര്‍ച ഫലപ്രദമാകില്ലെന്നും ഇരുവരും പ്രതികരിച്ചു. എന്നാല്‍, റിപോര്‍ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ഹേമാ കമിറ്റി റിപോര്‍ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിച്ച മന്ത്രി സജി ചെറിയാന്‍ റിപോര്‍ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ചര്‍ചയില്‍ ഒരു തീരുമാനവും ആയില്ലെന്നും വളരെ സമയമെടുത്ത് തയാറാക്കിയ റിപോര്‍ടിലെ നിരീക്ഷണം എന്താണെന്ന് സര്‍കാര്‍ വ്യക്തമാക്കണമെന്നും ഡബ്ല്യു സി സി ആവശ്യപ്പെട്ടു. ഹേമാ കമറ്റി റിപോര്‍ടുമായി ബന്ധപ്പെട്ട് സര്‍കാരുമായി നടത്തിയ ചര്‍ചയില്‍ പങ്കെടുത്ത മറ്റുള്ളവരും വ്യക്തതയില്ലെന്ന് പറഞ്ഞു. രഹസ്യാത്മകത നിലനിര്‍ത്തി റിപോര്‍ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു സി സി ആവശ്യപ്പെടുന്നത്.

അതേസമയം, ഹേമ കമിഷന്‍ റിപോര്‍ടിലെ ശുപാര്‍ശകളില്‍ 90 ശതമാനത്തോടും യോജിക്കുന്നുവെന്ന് നടന്‍ സിദ്ദിഖ് പ്രതികരിച്ചു. 10 ശതമാനത്തില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. കമിഷന്റെ കണ്ടെത്തലുകള്‍ പുറത്തുവിടുന്നതില്‍ 'അമ്മ' സംഘടനയ്ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Hema Committee Report | ഹേമ കമിഷന്‍ റിപോര്‍ട് പുറത്തുവിടണം; യോഗം നിരാശാജനകമെന്ന് നടിമാര്‍


Keywords: WCC demands release of Hema Committee Report, asks govt to take a stand, Thiruvananthapuram, News, Report, Cinema, Trending, Actress, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia