SWISS-TOWER 24/07/2023

Warning | പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍കാര്‍ നീക്കം

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍കാര്‍. സിനിമകള്‍ തീയേറ്ററില്‍ തുടങ്ങും മുന്‍പ് കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്. 
Aster mims 04/11/2022

Warning | പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍കാര്‍ നീക്കം


ഇന്‍ഡ്യയിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളില്‍ തുടക്കത്തില്‍ ലഹരി ഉപയോഗത്തിനെതിരായ ടൈറ്റിലുകളും, 30 സെകന്‍ഡ് കുറയാത്ത പരസ്യവും നല്‍കാറുണ്ട്. ഇവ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഹോട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിവരം തേടിയെന്നാണ് റിപോര്‍ട് പറയുന്നത്.

ഇപ്പോള്‍ ടിവികളില്‍ സിനിമ കാണിക്കുന്ന സമയങ്ങളില്‍ ഇത്തരം പുകയില വിരുദ്ധ മുന്നറിയിപ്പും, പരസ്യവും നല്‍കുന്നുണ്ട്. അതേ രീതി തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വേണ്ടതെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഒടിടി പ്ലാറ്റ്‌ഫോമിലെ സീരിസുകള്‍ അടക്കമുള്ളവയ്ക്ക് ഇത് ബാധകമാകുമോയെന്നത് എന്തായാലും കണ്ടറിയണം. ഒടിടി പ്ലാറ്റ്‌ഫോം അഭിപ്രായങ്ങളും, ഐടി മന്ത്രാലയത്തിന്റെ നിലപാടുകളും ഇത് നടപ്പിലാക്കാന്‍ നിര്‍ണായകമാണ്. 

Keywords:  News,National,India,New Delhi,Top-Headlines,Cinema,Entertainment, Health,Warning,Drugs,Smoking, Health ministry & MIB to display anti-tobacco warning on OTT platforms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia