SWISS-TOWER 24/07/2023

ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ നിര്‍ദേശം; ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 01.02.2022) ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈകോടതിയുടെ നിര്‍ദേശം. ഫോണുകള്‍ക്കായി ഇനി അന്വേഷണസംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. 

ഫോണ്‍ ഡിജിപിക്ക് കൈമാറരുതെന്ന നിര്‍ദേശവും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ നിര്‍ദേശിച്ചത്. അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു.

ദിലീപ് ഹാജരാക്കിയ ഫോണുകളുടെ പരിശോധന സംബന്ധിച്ച നടപടികളാണ് ചൊവ്വാഴ്ച കോടതിയില്‍ പ്രധാനമായും നടന്നത്. ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചത്. 
Aster mims 04/11/2022

മാത്രമല്ല, ദിലീപ് തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. ഈ ഫോണില്‍നിന്ന് 2000-ത്തോളം കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജെനെറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദിലീപ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.

ഹൈകോടതി രജിസ്ട്രാര്‍ ജെനെറലിന്റെ മുറിയില്‍ സൂക്ഷിച്ച ഫോണുകളാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചത്. പ്രോസിക്യൂഷന്‍ അഭിഭാഷകരും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരും ഫോണുകള്‍ പരിശോധിച്ചു. സൈബര്‍ വിദഗ്ധരും പ്രതിഭാഗവും ഫോണുകളുടെ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്. ഫോണുകളുടെ ലോക് അഴിക്കാനുള്ള പാറ്റേണ്‍ കൈമാറാമെന്ന് പ്രതിഭാഗവും കോടതിയെ അറിയിച്ചു.

ഫോണുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെയ്ക്കുന്നതായി കോടതി അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ നിര്‍ദേശം; ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി

Keywords: HC defers hearing on Dileep’s anticipatory bail plea to Thursday, Kochi, News, Dileep, Cine Actor, Bail plea, High Court of Kerala, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia