മമ്മൂട്ടിയേയും മോഹന്‍ലാലിനേയും താരങ്ങളാക്കിയത് ഐ വി ശശി; ശശിയെ ഓര്‍മിച്ച് സൂപ്പര്‍സ്റ്റാറുകള്‍
Oct 24, 2017, 14:43 IST
തിരുവനന്തപുരം: (www.kvartha.com 24.10.2017) സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും താരങ്ങളാക്കിയത് ഐ വി ശശി. ഐ വി ശശി സംവിധാനം ചെയ്ത പല സിനിമകളിലും ഇരുവര്‍ക്കും പ്രധാനപ്പെട്ട വേഷങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരുടെ മനസില്‍ കൊള്ളുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍ക്ക് വേണ്ടി ഐ വി ശശി കരുതിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്.
ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ, അഹിംസ, നാണയം, ഇനിയെങ്കിലും, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങളാണ് ഇരുവരേയും നായകന്‍മാരാക്കി ഐ വി ശശി സംവിധാനം ചെയ്തത്.
ഐ.വി.ശശിയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. ഈ പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി- ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ, നാടോടിക്കാറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയവ അതില്‍ ചിലത് മാത്രം.
അവസാനമായി സംവിധാനം ചെയ്ത വെള്ളത്തൂവലിന് ശേഷം ടി ദാമോദരന്‍ അവസാനമായി എഴുതിയ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനും ഐ.വി ശശിക്ക് പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ദാമോദരന്‍ മാഷിനെ മലയാള സിനിമയ്ക്ക് നഷ്ടമായി. പിന്നീട് മകള്‍ ദീദി ദാമോദരനെ കൊണ്ട് കഥ പൂര്‍ത്തിയാക്കി ചിത്രമൊരുക്കാനായി തയ്യാറെടുപ്പുകള്‍ നടന്നു
കോഴിക്കോട് പശ്ചാത്തലമാക്കി ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു കഥ പറയാനായിരുന്നു ലക്ഷ്യം. എന്നാല്‍ മമ്മൂട്ടിയുമായി ചേര്‍ന്നുള്ള ആ സ്വപ്നവും ബാക്കിയാക്കി കൊണ്ടാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിട പറഞ്ഞത്.
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞാനടക്കമുള്ള നടന്‍മാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
Also Read: ബസില്‍ നിന്നും ടിവിയും സ്‌പെയര്‍പാട്‌സും കവര്‍ന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Mammootty, Mohanlal, Cinema, Facebook, Have fond memories of Sasi ; Mohan lal and Mammootty.
Keywords: Thiruvananthapuram, Kerala, News, Mammootty, Mohanlal, Cinema, Facebook, Have fond memories of Sasi ; Mohan lal and Mammootty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.