കടുത്ത ജീവിതാനുഭവങ്ങളിലൂടെ പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടെ നിസ്സാരമായി കാണുന്ന മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു; നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Jul 15, 2020, 10:12 IST
കൊച്ചി: (www.kvartha.com 15.07.2020) കടുത്ത ജീവിതാനുഭവങ്ങളിലൂടെ പോയിട്ടും ജീവിതത്തെ നര്‍മ്മത്തോടെ കാണുന്ന ഇന്നസെന്റ് അത്ഭുതപ്പെടുത്തുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഗൗരവമുള്ള കാര്യങ്ങള്‍ പോലും നര്‍മ്മം കലര്‍ത്തി പറഞ്ഞ് ശ്രദ്ധേയനാകാറുള്ള താരമാണ് ഇന്നസെന്റ്.
സിനിമയില്‍ മാത്രമല്ല പുറത്തും ഇന്നസെന്റിന്റെ ചിരിതമാശകള്‍ കേള്‍ക്കാന്‍ ഏറെ പേരുണ്ട്. ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ താന്‍ വാ തുറക്കാറുള്ളുവെന്ന് ഹരീഷ് പേരടി പറയുന്നു. ഇന്നസെന്റിനും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ഹരീഷ് പേരടി അനുഭവം പങ്കുവെയ്ക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്‌നേഹവും വിളമ്പി തന്നപ്പോള്‍ എടുത്ത ചിത്രമാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും. ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു. മറ്റൊന്നിനും സമയം കിട്ടാറില്ല. കൊവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍
Keywords: News, Kerala, Kochi, Actor, Cine Actor, Cinema, Innocent, Entertainment, Facebook, Photo, Social Network, Hareesh Peradi's facebook post about comedy actor Innocent
സിനിമയില്‍ മാത്രമല്ല പുറത്തും ഇന്നസെന്റിന്റെ ചിരിതമാശകള്‍ കേള്‍ക്കാന്‍ ഏറെ പേരുണ്ട്. ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ താന്‍ വാ തുറക്കാറുള്ളുവെന്ന് ഹരീഷ് പേരടി പറയുന്നു. ഇന്നസെന്റിനും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ഹരീഷ് പേരടി അനുഭവം പങ്കുവെയ്ക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്‌നേഹവും വിളമ്പി തന്നപ്പോള്‍ എടുത്ത ചിത്രമാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും. ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു. മറ്റൊന്നിനും സമയം കിട്ടാറില്ല. കൊവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.