ചോക്ലേറ്റ് നായകൻ മാത്രമല്ല പരുക്കന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ; മലർവാടി മുതൽ പ്രേക്ഷക മനസ് കീഴടക്കിയ പ്രിയ താരത്തിന് പിറന്നാൾ മധുരവുമായി ആരാധകർ
Oct 11, 2021, 11:11 IST
തിരുവനന്തപുരം: (www.kvartha.com 11.10.2021) മലവാർടി ആർട്സ് ക്ലബിലൂടെ വന്ന് പിന്നീടങ്ങോട്ട് മലയാളികളുടെ മനം കവർന്ന പ്രിയതാരം നിവിൻ പോളിക്ക് പിറന്നാൾ ആശംസകളുമായി സിനിമാലോകവും ആരാധകരും. നിവിൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. അതിനാൽ തന്നെ മനസിലാക്കാം നിവിൻ എന്ന ചെറുപ്പക്കാരനെ പ്രേക്ഷകർ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ടെന്ന്. തിരഞ്ഞെടുക്കുന്ന സിനിമകളും അത്തരത്തിലുള്ളതായിരുന്നു.
1984 ഒക്ടോബർ 11ന് എറണാകുളം ജില്ലയിലെ ആലുവയിലാണ് നിവിന്റെ ജനനം. അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എൻജിനീയറിംഗ് നേടി. 2006ലാണ് പഠിത്തം പൂര്‍ത്തിയാക്കുന്നത്. പിന്നീട് ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനിടെയാണ് സുഹൃത്തുകൂടിയായ വിനീത് ശ്രീനിവാസന്റെ കന്നി സംവിധാന ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചത്.
വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭം കൂടി ആയിരുന്ന മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് നിവിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ഓം ശാന്തി ഓശാന, ജേക്കബിന്റെ സ്വര്‍ഗരാജ്യം, പ്രേമം എന്നിങ്ങനെ തുടങ്ങുന്നു നിവിൻ പോളിയുടെ കരിയർ ബ്രേക് സിനിമകൾ.
മലയാള സിനിമയിലെ പ്രണയനായകനായി അരങ്ങുവാഴുന്ന സമയത്താണ് ‘ടാ തടിയാ’ എന്ന ചിത്രത്തിലെ പ്രതിനായക വേഷം. ഒരു നടനെന്ന നിലയില്‍ താരം ആര്‍ജിച്ചെടുത്ത പക്വത ഈ സിനിമയിലെ കഥാപാത്രത്തില്‍ കാണാനാവും.
ചോക്ലേറ്റ് നായകന്‍ മാത്രമല്ല പരുക്കന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ കൂടിയാണ് നിവിന്‍. 1983 എന്ന ചിത്രത്തിലെ രമേശന്‍ നായക കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലൂടെ 2014-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നിവിൻ നേടിയിരുന്നു.
തട്ടത്തിൻ മറയത്തിലെ മുസ്ലിം പെണിനെ സ്നേഹിച്ച ഹിന്ദുചെക്കനേയും മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. നിവിൻ എന്ന പ്രണയനായകനെ ആരാധകർ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു അത്.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിന്റെ മറ്റൊരു അഭിനയതലമായിരുന്നു ജനങ്ങൾ കണ്ടത്. നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. നിവിൻ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം, കേരളത്തിലെ ഒരു സാദാ പൊലീസ് സ്റ്റേഷനെ പക്ക റിയലിസ്റ്റിക്കായി അവതരിപ്പിച്ച സിനിമയായിരുന്നു.
നയൻതാര, തൃഷ തുടങ്ങിയ തെന്നിന്ത്യൻ താരസുന്ദരികൾക്കൊപ്പവും നിവിൻ അഭിനയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡി’ലാണ് തൃഷയ്ക്കൊപ്പം താരം അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമായ ‘ലൗ ആക്ഷൻ ഡ്രാമ‘യിലൂടെയാണ് നയൻതാര നിവിന്റെ നായികയായത്.
നടി ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായ മൂത്തോൻ ആയിരുന്നു താരത്തിന്റെ മറ്റൊരു ഹിറ്റ്. നിരവധി അന്താരാഷ്ട്ര വേദികളിൽ നിവിന് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു മൂത്തോൻ.
അഭിനയത്തിൽ മാത്രമല്ല സിനിമാ നിർമാണത്തിലും ഒരുകൈ നോക്കാൻ ഒരുങ്ങുകയാണ് നിവിനിപ്പോൾ. 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല' എന്ന ചിത്രത്തിലാണ് നിവിൻ നായകനായും നിർമാതാവായും എത്തുന്നത്.
കനകം കാമിനി കലഹം, പേരന്‍പ്, തുറമുഖം, താരം, മഹാവീര്യർ, പടവെട്ട്, തുടങ്ങിയവയാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
സിനിമാജീവിതം തുടങ്ങിയ കാലം മുതൽ ഈ നിമിഷം വരെ പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ചിത്രങ്ങൾ മാത്രം ചെയ്ത നിവിൻ പോളിക്ക് ഇനിയും ഒരുപാട് കലാമൂല്യമുള്ള സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്നാണ് പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളും സിനിമയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകരും ആശംസിക്കുന്നത്.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Nivin Pauly, Entertainment, Film, Cinema, Actor, Birthday, Birthday Celebration, Happy Birthday to Nivin Pauly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.