Hansika Motwani | ഹന്‍സിക മോട് വാനി വിവാഹിതയാകുന്നു? ചടങ്ങുകള്‍ ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകുമെന്ന് റിപോര്‍ട്
Oct 17, 2022, 09:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ താര സുന്ദരി ഹന്‍സിക മോട് വാനി വിവാഹിതയാകുന്നുവെന്ന് ബോളിവുഡ് ലൈഫ് റിപോര്‍ട് ചെയ്യുന്നു. ഈ വര്‍ഷം അവസാനം ഡിസംബറിലാകും വിവാഹമെന്നും ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകും ചടങ്ങുകള്‍ നടക്കുകയെന്നും റിപോര്‍ട് പറയുന്നു.

അതേസമയം ഇക്കാര്യത്തില്‍ നടിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. വരനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. ജയ്പൂര്‍ കൊട്ടാരത്തില്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
മുംബൈയില്‍ ജനിച്ച ഹന്‍സിക അവിടെ തന്നെ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത്. തെലുങ്ക്, ഇന്‍ഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നടിയുടെ പിതാവ് പ്രദീപ് മോട് വാനി
ബിസിനസുകാരനാണ്. മാതാവ് മോന മോട് വാനി ഡെര്‍മറ്റോളജിസ്റ്റുമാണ്.
ബിസിനസുകാരനാണ്. മാതാവ് മോന മോട് വാനി ഡെര്‍മറ്റോളജിസ്റ്റുമാണ്.
തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക മോട് വാനി തന്റെ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഇതില്‍ നായകനായി അഭിനയിച്ചത് അല്ലു അര്‍ജുന്‍ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. 2008 ല്‍ കന്നടയിലും നായിക വേഷത്തില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മില്‍ ഗയയിലും ഹന്‍സിക അഭിനയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ 50-ാമത്തെ ചിത്രം 'മഹാ'യുടെ റിലീസുമായി ബന്ധപ്പെട്ട് ഹന്‍സിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കില്‍ തന്റെ കുടുംബം അപൂര്‍ണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹന്‍സിക കുറിച്ചിരുന്നു. 50 സിനിമ പൂര്‍ത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായതെന്നും ഹന്‍സിക പറഞ്ഞിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹന്‍സികയുടെ അടുത്ത പ്രോജക്റ്റ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.