Guru Somasundaram | 'മിന്നല്‍ മുരളി'യിലെ വിലന്‍ മലയാള സിനിമയില്‍ സജീവമാകുന്നു; ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം പുതിയ ചിത്രത്തില്‍ ഗുരു സോമസുന്ദരവും
May 3, 2022, 15:07 IST
കൊച്ചി: (www.kvartha.com) 'മിന്നല്‍ മുരളി' എന്ന സൂപര്‍ ഹീറോ ചിത്രത്തില്‍ ടൊവീനോ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തോളമോ അതിനേക്കാളോ കയ്യടി ലഭിച്ചത് വിലന്‍ കഥാപാത്രം അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിനാണ്. മിന്നല്‍ മുരളിയോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു.
ഷിബു എന്ന ഒരു കഥാപാത്രത്തെയായിരുന്നു താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. വിലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ ഷിബുവിനും പ്രധാന്യം കിട്ടി. ഇപ്പോഴിതാ മലയാള സിനിമയില്‍ സജീവമാകുകയാണ് ഗുരു സോമസുന്ദരം.
രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഗുരു സോമസുന്ദരം അഭിനയിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ജിപി തന്നെയാണ് അറിയിച്ചത്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്.
തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിരുന്നു ഗുരു. 2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോകര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ ഫോടോഗ്രാഫറുടെ വേഷമിട്ടാണ് ഗുരു സോമസുന്ദരം മലയാള സിനിമയുടെ ഭാഗമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.