ഐറ്റം ഗാനം പാരയായി; ശില്‍പ ഷെട്ടിക്കും ഗോവിന്ദയ്ക്കും അറസ്റ്റ് വാറണ്ട്

 


(www.kvartha.com 17.10.2016) പത്തൊന്‍പതുവര്‍ഷം മുന്‍പ് സിനിമയില്‍ ഐറ്റം ഗാനരംഗത്തില്‍ അഭിനയിച്ചതിന് പ്രമുഖ ബോളിവുഡ് താരങ്ങളായ ഗോവിന്ദയും, ശില്‍പാഷെട്ടിയുമടക്കം ഏഴുപേര്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഏഴുപേരെയും നവംബര്‍ 18നു കോടതിയില്‍ ഹാജരാക്കാന്‍ മുംബൈ പോലീസിനോടു ജാര്‍ഖണ്ഡിലെ പക്കൂര്‍ ജില്ലാ കോടതി നിര്‍ദേശിച്ചു.

ഛോട്ട് സര്‍ക്കാര്‍ (1997) എന്ന സിനിമയിലെ 'ഏക് ചുമാ ടു മുജാക്കോ ഉധ ഡീ ഡീ' എന്നു തുടങ്ങുന്ന ഗാനം ബിഹാറുകാരെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണു സിനിമയില്‍ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും ഗായകരെയും അടക്കം അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

ഗോവിന്ദയ്ക്കും ശില്‍പയ്ക്കും പുറമേ സംവിധായകന്‍ വിമല്‍കുമാര്‍, ഗായകരായ ഉദിത് നാരായന്‍,
ഐറ്റം ഗാനം പാരയായി; ശില്‍പ ഷെട്ടിക്കും ഗോവിന്ദയ്ക്കും അറസ്റ്റ് വാറണ്ട്
അല്‍ക്ക യാഗനിക്ക്, സംഗീത സംവിധായകന്‍ ആനന്ദ് മിലിന്ദ്, ഗാനരചയിതാവ് റാണി മാലിക് എന്നിവര്‍ക്കെതിരെയും കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇവരാരും തന്നെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

Keywords:  Govinda, Shilpa Shetty in legal trouble for 'defaming Bihar', Bollywood, Police, Court, Arrest, Case, Lawyers, Actress, Actor, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia