സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; തിയേറ്ററിലെ 100 ശതമാനം സീറ്റുകള്‍ക്കും പ്രവേശന അനുമതി
Feb 1, 2021, 17:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021) സിനിമാ തിയേറ്ററിലെ 100 ശതമാനം സീറ്റുകള്‍ക്കും പ്രവേശന അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. തിങ്കളാഴ്ച മുതലാണ് പ്രാവര്‍ത്തികമാകുക. വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗരേഖയിലാണ് തിയേറ്റര്‍ ഉടമകള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും ആശ്വാസമേകുന്ന നീക്കം.
തിയേറ്ററില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടേ പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ പാടുള്ളു. തിയേറ്റര്‍ ജീവനക്കാരും സന്ദര്‍ശകരും മാസ്ക് അണിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
പ്രവേശന കവാടങ്ങളില്‍ സ്പര്‍ശിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ സംവിധാനമൊരുക്കണം. താപനിലയളക്കാനും സംവിധാനം വേണം. ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കണ്ടയ്ന്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ തുറക്കരുത്. കൂടുതല്‍ സുരക്ഷാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നിലവില്‍
കേരളത്തില്‍ 50% സീറ്റുകളില്‍ തന്നെയാണ് തുടരുന്നത്. മാറ്റങ്ങള്‍ അനുവദിച്ചിട്ടില്ല.
Keywords: Cinema, Theater, COVID-19, Central Government, Kerala, Good news for movie lovers; Admission to all 100% of the seats in the theater
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

