സിനിമ ചെയ്യുന്നത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല : ലിജോ ജോസ് പല്ലിശ്ശേരി

 


തിരുവനന്തപുരം: (www.kvartha.com 19.06.2017) പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാനും ബോക്സ് ഓഫീസ് വിജയം നേടാനും മാത്രമല്ല സിനിമ ചെയ്യുന്നതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി . രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജിയുമായി നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകന്‍ എന്ന നിലയില്‍ ജനങ്ങളോട് സംവദിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ ചിത്രീകരിക്കുന്നത്. ബോക്സ് ഓഫീസ് വിജയങ്ങളല്ലാതിരുന്ന തന്റെ ആദ്യ സിനിമകള്‍ ജനങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്. കാലത്തോടൊപ്പം ജനങ്ങളുടെ സിനിമാ വീക്ഷണത്തില്‍ വന്ന മാറ്റമാണ് ഈ സിനികള്‍ ഇപ്പോള്‍ അംഗീകരിക്കപ്പെടാന്‍ കാരണം.

 സിനിമ ചെയ്യുന്നത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല : ലിജോ ജോസ് പല്ലിശ്ശേരി

സങ്കീര്‍ണമായ ആഖ്യാന ശൈലികാരണമാണ് 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രം ബോക്സ് ഓഫീസ് പരാജയമായത്. അസംബന്ധങ്ങളുടെ സിനിമയായിരുന്നു 'ഡബിള്‍ ബാരല്‍'. ബോധപൂര്‍വം തന്നെയാണ് ഈ സിനിമയ്ക്ക് കൃത്യമായ ഒരു കഥാവിവരണശൈലി നല്‍കാതിരുന്നത്. ഒരു കോമിക് പുസ്തകം പോലെയാണ് ഈ സിനിമ രൂപകല്പന ചെയ്തത്. ബോക്സോഫീസ് വിജയം കൈവരിച്ച 'ആമേന്‍', 'അങ്കമാലി ഡയറീസ്' എന്നീ സിനിമകള്‍ക്കു ശേഷം പരീക്ഷണാത്മകമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിച്ചു.

സിനിമ വാക്കുകളിലൂടെ പറയേണ്ട കലയല്ല, പക്ഷേ നിര്‍മാതാവിനെ ലഭിക്കുന്നതിനുവേണ്ടി സംവിധായകന്‍ വാക്കുകളിലൂടെയും കഥപറയാന്‍ പഠിക്കണം. സിനിമ എല്ലാക്കാലവും സംവിധായകന്റെ മാത്രം കലയാണ്. സംവിധായകന്‍ എന്ന ഒറ്റ വ്യക്തിയുടെ കാഴ്ചപ്പാടനുസരിച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.


Also Read:

രാജേഷിനെ വധിക്കാന്‍ സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറില്‍; ആയുധങ്ങള്‍ക്കു വേണ്ടി തിരച്ചില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Good narrator gets a better producer: Lijo Jose Pellissery, Thiruvananthapuram, News, Director, Theater, Box Office, Cinema, Entertainment, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia